Top

കിഫ്ബി സിഎജി റിപ്പോര്‍ട്ട്: തോമസ് ഐസകിന്റെ നടപടിയില്‍ സ്പീക്കര്‍ക്ക് അതൃപ്തി

തിരുവനന്തപുരം: കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ടില്‍ ധനമന്ത്രി തോമസ് ഐസകിന്റെ നടപടിയില്‍ സ്പീക്കര്‍ക്ക് അതൃപ്തി. വിവാദത്തില്‍ നിയമസഭയെ വലിച്ചുവെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസിലും ധനമന്ത്രിയുടെ മറുപടി വൈകുകയാണ്. സ്പീക്കര്‍ രേഖാമൂലം നടപടി ആവശ്യപ്പെട്ടിട്ട് ഒരാഴ്ച്ച കഴിഞ്ഞു. സ്പീക്കറെ നേരിട്ട് കാണണമെന്ന നിലപാടിലാണ് തോമസ് ഐസക്. ഇക്കാര്യത്തില്‍ സ്പീക്കര്‍ നിയമോപദേശം തേടും. കിഫ്ബി വിവാദത്തില്‍ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി നരിമാന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിമെന്നാണ് സൂചന. കിഫ്ബിക്കെതിരെ അന്വേഷണത്തിനൊരുങ്ങുകയാണ് ഇഡി. കിഫ്ബി മസാല […]

24 Nov 2020 12:12 AM GMT

കിഫ്ബി സിഎജി റിപ്പോര്‍ട്ട്: തോമസ് ഐസകിന്റെ നടപടിയില്‍ സ്പീക്കര്‍ക്ക് അതൃപ്തി
X

തിരുവനന്തപുരം: കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ടില്‍ ധനമന്ത്രി തോമസ് ഐസകിന്റെ നടപടിയില്‍ സ്പീക്കര്‍ക്ക് അതൃപ്തി. വിവാദത്തില്‍ നിയമസഭയെ വലിച്ചുവെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍.

പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസിലും ധനമന്ത്രിയുടെ മറുപടി വൈകുകയാണ്. സ്പീക്കര്‍ രേഖാമൂലം നടപടി ആവശ്യപ്പെട്ടിട്ട് ഒരാഴ്ച്ച കഴിഞ്ഞു. സ്പീക്കറെ നേരിട്ട് കാണണമെന്ന നിലപാടിലാണ് തോമസ് ഐസക്. ഇക്കാര്യത്തില്‍ സ്പീക്കര്‍ നിയമോപദേശം തേടും.

കിഫ്ബി വിവാദത്തില്‍ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി നരിമാന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിമെന്നാണ് സൂചന. കിഫ്ബിക്കെതിരെ അന്വേഷണത്തിനൊരുങ്ങുകയാണ് ഇഡി. കിഫ്ബി മസാല ബോണ്ടില്‍ ആര്‍ബിഐയില്‍ നിന്നും വിവരങ്ങള്‍ തേടിയിരിക്കുകയാണ് ഇഡി. ഇത് സംബന്ധിച്ച് ആര്‍ബിഐക്ക് കത്തയച്ചു.

Next Story