Top

‘ഇന്ധനവില വിലവര്‍ധന കിഫ്ബിക്കും ദോഷകരം; ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത വ്യാജം’; വസ്തുതകള്‍ വിശദീകരിച്ച് കിഫ്ബി

ഇന്ധനവില വര്‍ധന: പൊതുജനത്തിന്റെ നഷ്ടം, കിഫ്ബിയുടെ ലാഭമെന്ന ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി കിഫ്ബി. പലതവണ കിഫ്ബിക്കെതിരെ വസ്തുതാവിരുദ്ധവും വളച്ചൊടിച്ചതുമായ വാര്‍ത്തകള്‍ ഈ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതിനൊക്കെ കൃത്യമായ മറുപടി നല്‍കിയിട്ടും വീണ്ടും ഈ പ്രവണത തുടരുന്നത് നിര്‍ഭാഗ്യകരമാണെന്നും കിഫ്ബി അറിയിച്ചു. കിഫ്ബി വിശദീകരണം: വസ്തുതകള്‍ വളച്ചൊടിച്ചും വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും കിഫ്ബിക്കെതിരെ വായനക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദ്യേശിച്ച് എഴുതിയ മറ്റൊരു വാര്‍ത്തകൂടി. ‘ഇന്ധനവില വര്‍ധന: പൊതുജനത്തിന്റെ നഷ്ടം,കിഫ്ബിയുടെ ലാഭം'(Fuel Price Hike: Public’s […]

28 Jun 2021 8:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഇന്ധനവില വിലവര്‍ധന കിഫ്ബിക്കും ദോഷകരം; ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത വ്യാജം’; വസ്തുതകള്‍ വിശദീകരിച്ച് കിഫ്ബി
X

ഇന്ധനവില വര്‍ധന: പൊതുജനത്തിന്റെ നഷ്ടം, കിഫ്ബിയുടെ ലാഭമെന്ന ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി കിഫ്ബി. പലതവണ കിഫ്ബിക്കെതിരെ വസ്തുതാവിരുദ്ധവും വളച്ചൊടിച്ചതുമായ വാര്‍ത്തകള്‍ ഈ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതിനൊക്കെ കൃത്യമായ മറുപടി നല്‍കിയിട്ടും വീണ്ടും ഈ പ്രവണത തുടരുന്നത് നിര്‍ഭാഗ്യകരമാണെന്നും കിഫ്ബി അറിയിച്ചു.

കിഫ്ബി വിശദീകരണം: വസ്തുതകള്‍ വളച്ചൊടിച്ചും വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും കിഫ്ബിക്കെതിരെ വായനക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദ്യേശിച്ച് എഴുതിയ മറ്റൊരു വാര്‍ത്തകൂടി. ‘ഇന്ധനവില വര്‍ധന: പൊതുജനത്തിന്റെ നഷ്ടം,കിഫ്ബിയുടെ ലാഭം'(Fuel Price Hike: Public’s loss, KIIFB’s gain) എന്ന തലക്കെട്ടിലാണ് ഈ വാര്‍ത്ത പ്രമുഖ ദേശീയ ദിനപ്പത്രമായ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനു മുന്നെയും പലതവണ കിഫ്ബിക്കെതിരെ വസ്തുതാവിരുദ്ധവും വളച്ചൊടിച്ചതുമായ ഒട്ടേറെ വാര്‍ത്തകള്‍ ആദരണീയമായ ഈ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനൊക്കെ കൃത്യമായ മറുപടി കിഫ്ബി നല്‍കിയിട്ടും വീണ്ടും ഈ പ്രവണത തുടരുന്നത് നിര്‍ഭാഗ്യകരമാണ്്.

ഒരു വാര്‍ത്തയുടെ തലക്കെട്ട് ആ വാര്‍ത്തയുടെ ഉള്ളടക്കത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഇവിടെ വാര്‍ത്തയുടെ തലക്കെട്ട് തന്നെ പൂര്‍ണമായും വസ്തുതാവിരുദ്ധമാണെന്ന് മാത്രമല്ല നേര്‍വിപരീതമാണ് കാര്യങ്ങള്‍ എന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്നതുമാണ്. സര്‍ക്കാര്‍ കിഫ്ബിക്കായി നീക്കിവച്ചിരിക്കുന്ന വരുമാനത്തെക്കുറിച്ച് വായനക്കാരുടെ മനസില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ലേഖകന്‍ നടത്തിയിരിക്കുന്നത്. ഇന്ധവില വര്‍ധനമൂലം പൊതുജനം കനത്തനഷ്ടം സഹിക്കുമ്പോള്‍ കിഫ്ബിക്ക് വന്‍നേട്ടമുണ്ടാകുന്നു എന്ന ദുസ്സൂചനയാണ് ലേഖകന്‍ നല്‍കാന്‍ ശ്രമിക്കുന്നത്. ഈ വ്യാഖ്യാനത്തില്‍ വാസ്തവത്തിന്റെ കണികപോലുമില്ല എന്നതാണ് യാഥാര്‍ഥ്യം.

എന്താണ് യഥാര്‍ഥ വസ്തുത?

കിഫ്ബിക്ക് രണ്ടു വരുമാന സ്രോതസുകളാണുള്ളത്. ഇതില്‍ ഒന്ന് പെട്രോളിയം സെസ് ആണ്. എന്നാല്‍ പെട്രോളിയം സെസ് വരുമാനമാര്‍ഗമാണ് എന്നതു കൊണ്ട് ഇന്ധനവില വര്‍ധന കിഫ്ബിക്ക് പ്രയോജനകരമാണ് എന്നത് തികച്ചും അടിസ്ഥാനരഹിതമായ വാദമാണ്. ഒരു ലിറ്റര്‍ ഇന്ധനത്തിന് ഒരു രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ സെസ് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ധനത്തിന്റെ ഉപഭോഗം വര്‍ധിച്ചാല്‍ മാത്രമാണ് കിഫ്ബിക്ക് പെട്രോളിയം സെസ് വഴിയുള്ള വരുമാനത്തില്‍ വര്‍ധനയുണ്ടാകുന്നത്. അല്ലാതെ ഇന്ധവില വര്‍ധിക്കുന്നത് കിഫ്ബിക്ക് ഒരു തരത്തിലും പ്രയോജനം ചെയ്യുന്നില്ല എന്നുമാത്രമല്ല ദോഷകരവുമാണ്. കാരണം ഇന്ധവില വര്‍ധിക്കുന്നതോടെ ഉപോഭോക്താക്കള്‍ ഇന്ധനഉപഭോഗം കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നുണ്ട്. ഉപഭോഗം കുറയുന്നതോടെ സെസ് വഴിയുള്ള വരുമാനത്തിലും കുറവ് വരും. അതായത് ആത്യന്തികമായി ഇന്ധനവില വര്‍ധന കിഫ്ബിയുടെ വരുമാനത്തെ ദോഷകരമായി ബാധിക്കും.

ഇനി രണ്ടാമത്തെ വരുമാന സ്രോതസ് ആയ മോട്ടോര്‍ വാഹനനികുതി നോക്കാം. ഇവിടെയും കിഫ്ബി ആക്ട് അനുസരിച്ച് , മോട്ടോര്‍ വാഹന നികുതി പിരിവ് വര്‍ധിക്കുന്നതിന് അനുസരിച്ചാണ് സര്‍ക്കാര്‍ കിഫ്ബിക്കുള്ള വിഹിതത്തിലും വര്‍ധന വരുത്തുന്നത്. അതായത് സംസ്ഥാനത്ത് പുതിയ മോട്ടോര്‍വാഹനളുടെ രജിസ്‌ട്രേഷന്‍ വര്‍ധിച്ചാല്‍ മാത്രമേ കിഫ്ബിക്ക് പ്രയോജനം ഉള്ളു. അല്ലാതെ ഇന്ധനവില വര്‍ധനയുമായി ഇതിനും യാതൊരു ബന്ധവും ഇല്ല. മോട്ടോര്‍ വാഹന നികുതിയുടെ കാര്യത്തിലും ഇന്ധനവില വര്‍ധന കിഫ്ബിക്ക് തിരിച്ചടിയാവും ഉണ്ടാക്കുക. കാരണം ഇന്ധനവില കുത്തനെ ഉയരുന്നതോടെ ജനം പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് വേണ്ടെന്ന് വയ്ക്കുകയോ അല്ലെങ്കില്‍ നീട്ടിവയ്ക്കുകയോ ചെയ്യും. ഇതോടെ മോട്ടോര്‍ വാഹന നികുതി പിരിവില്‍ ഇടിവ് ഉണ്ടാക്കുകയും കിഫ്ബിക്ക് ദോഷകരമായി വരികയും ചെയ്യും.

ഇതിനും പുറമേയാണ് കഴിഞ്ഞവര്‍ഷം മുതലുള്ള ലോക്ഡൗണുകളുടെ ഫലമായി സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം വരുത്തിവച്ച ദോഷഫലങ്ങള്‍. ലോക്ഡൗണുകളെ തുടര്‍ന്ന് ഇന്ധനഉപഭോഗത്തില്‍ കനത്ത ഇടിവാണ് ഉണ്ടായത്.അതുകാരണം സര്‍ക്കാരിന് സെസ് ഇനത്തില്‍ പിരിഞ്ഞുകിട്ടിയ തുകയിലും കാര്യമായ കുറവുണ്ടായി. വസ്തുതകള്‍ ഇതായിരിക്കെ എന്തടിസ്ഥാനത്തിലാണ് ലേഖകന്‍ ഇന്ധനവില വര്‍ധനയിലൂടെ കിഫ്ബി വന്‍നേട്ടമുണ്ടാക്കി എന്ന ‘കണ്ടുപിടിത്തം’ നടത്തിയത് എന്നു മനസിലാകുന്നില്ല. ഇന്ധനവില വര്‍ധനയിലൂടെ നട്ടെല്ലൊടിഞ്ഞിരിക്കുന്ന സാധാരണക്കാരന്റെ മനസിലേക്കാണ്, വിലവര്‍ധനയിലൂടെ 2016 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ ഇന്ധന സെസ് വഴി 1921.11 കോടിയുടെ ചരിത്രപരമായ വരുമാനം കിഫ്ബിക്ക് ലഭിച്ചു എന്ന തെറ്റിദ്ധാരണ കുത്തിത്തിരുകാന്‍ ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് ആവര്‍ത്തിക്കട്ടെ.

Next Story