മഞ്ജു വാര്യരുടെ ലളിതം സുന്ദരം സെറ്റിലേക്ക് കിച്ചാ സുദീപ്; സാൻഡൽവുഡിലേക്കോ എന്ന് ആരാധകർ

മഞ്ജു വാര്യര്‍, ബിജു മേനോന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ‘ലളിതം സുന്ദര’ത്തിന്റെ സെറ്റിലേക്ക് കന്നട സൂപ്പർ താരം കിച്ചാ സുദീപും ഭാര്യയും സന്ദർശനം നടത്തിയിരിക്കുകയാണ്. മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിലൂടെയാണ് കിച്ചാ സുദീപിന്റെ സന്ദർശന വിവരം പങ്കുവെച്ചത്. ഇതോടെ മഞ്ജു കന്നടയിൽ അഭിനയിക്കുനുണ്ടോ എന്ന സംശയത്തിലാണ് ആരാധകർ.
ഞങ്ങളുടെ ലളിതം സുന്ദരം സെറ്റിലേക്ക് കിച്ചാ സുദീപും ഭാര്യയും സന്ദർശനം നടത്തിയിരിക്കുന്നു. കേരളത്തിന്റെ സ്വന്തം ഈച്ച വില്ലനെ കാണാൻ സാധിച്ചതിൽ സന്തോഷം
മഞ്ജു വാര്യര്‍
കഴിഞ്ഞ ദിവസം മഞ്ജു വാര്യരും കിച്ചാ സുദീപും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കൊച്ചുമോനും മഞ്ജു വാര്യരും ചേർന്നാണ് ലളിതം സുന്ദരം നിര്‍മ്മിക്കുന്നത്. ഓരായിരം കിനാക്കള്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ പ്രമോദ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി സുകുമാരനാണ് ഛായാഗ്രാഹകന്‍. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ലിജോ പോളാണ്. രഗുനാഥ് പലേരി, സറീനാ വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.