Top

‘ഇത് കേരളത്തില്‍ മാത്രമല്ല, കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് അവഗണന’; രാഹുല്‍ ഗാന്ധിക്ക് സ്ത്രീ ശാക്തീകരണം വാക്കുകളിലേയുള്ളൂവെന്ന് ഖുശ്ബു

സീറ്റ് ലഭിക്കാത്തതില്‍ ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതില്‍ പ്രതികരണവുമായി ബിജെപി നേതാവും നടിയുമായ ഖുശ്ബു. സ്ത്രീകളോടുള്ള അവഗണന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാത്രം നടക്കുന്ന കാര്യമല്ലെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വനിതകള്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഖുശ്ബു ചെന്നൈയില്‍ വെച്ച് പ്രതികരിച്ചു. ‘ ഇത് ദൗര്‍ഭാഗ്യകരമാണ്. ഇത് കേരളത്തില്‍ മാത്രമല്ല സംഭവിക്കുന്നത്. നിങ്ങളത് പോണ്ടിച്ചേരിയില്‍ കണ്ടു, തമിഴ്‌നാട്ടില്‍ കണ്ടു. ജയിക്കുന്ന മണ്ഡലങ്ങള്‍ ജയിക്കാനിടയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കില്ല. എപ്പോഴും കുടുംബാധിപത്യ രാഷ്ട്രീയമാണ്. ആരുടെങ്കിലും […]

14 March 2021 10:36 PM GMT

‘ഇത് കേരളത്തില്‍ മാത്രമല്ല, കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് അവഗണന’; രാഹുല്‍ ഗാന്ധിക്ക് സ്ത്രീ ശാക്തീകരണം വാക്കുകളിലേയുള്ളൂവെന്ന് ഖുശ്ബു
X

സീറ്റ് ലഭിക്കാത്തതില്‍ ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതില്‍ പ്രതികരണവുമായി ബിജെപി നേതാവും നടിയുമായ ഖുശ്ബു. സ്ത്രീകളോടുള്ള അവഗണന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാത്രം നടക്കുന്ന കാര്യമല്ലെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വനിതകള്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഖുശ്ബു ചെന്നൈയില്‍ വെച്ച് പ്രതികരിച്ചു.

‘ ഇത് ദൗര്‍ഭാഗ്യകരമാണ്. ഇത് കേരളത്തില്‍ മാത്രമല്ല സംഭവിക്കുന്നത്. നിങ്ങളത് പോണ്ടിച്ചേരിയില്‍ കണ്ടു, തമിഴ്‌നാട്ടില്‍ കണ്ടു. ജയിക്കുന്ന മണ്ഡലങ്ങള്‍ ജയിക്കാനിടയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കില്ല. എപ്പോഴും കുടുംബാധിപത്യ രാഷ്ട്രീയമാണ്. ആരുടെങ്കിലും മകന് സീറ്റ് ലഭിക്കും,’ ഖുശ്ബു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

രാഹുല്‍ ഗാന്ധിക്ക് സ്ത്രീ ശാക്തീകരണം വാക്കുകളില്‍ മാത്രമേയുള്ളൂവെന്നും കോണ്‍ഗ്രസിന്റെ വനിതാ സീറ്റുകള്‍ നോക്കിയാല്‍ ഇത് മനസ്സിലാവുമെന്നും ഖുശ്ബു പ്രതികരിച്ചു.

‘നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും സംസാരിക്കാം. പക്ഷെ യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസിന്‍രെ എംപിയായ മിസ്റ്റര്‍ രാഹുല്‍ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നു. പക്ഷെ സീറ്റ് സംവരണം നോക്കൂ,’ ഖുശ്ബു പറഞ്ഞു.

‘പാര്‍ട്ടിയുടെ നേതാവാവണമെങ്കില്‍ രാഹുല്‍ഗാന്ധി കഠിനാധ്വാനം ചെയ്യണം. അല്ലാതെ കോണ്‍ഗ്രസിലെ 51 എംപിമാരിലൊരാളായി ഇരിക്കാനിണിഷ്ടമെങ്കില്‍ ആരം ഗൗനിക്കില്ല,’ ഖുശ്ബു പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ ഖുശ്ബു തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആയിരംവിളക്ക് സീറ്റിലെ സ്ഥാനാര്‍ത്ഥിയാണ്.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വനിതകള്‍ക്ക് സീറ്റ് പ്രാതിനിധ്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ലതിക സുഭാഷ് രാജിവെച്ചത്. 32 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ഏതെങ്കിലും ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണ്. ഇനിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണം. താന്‍ വേറൊരു പാര്‍ട്ടിയിലും പോവില്ലെന്നും ലതിക സുഭാഷ് രാജിക്ക് ശേഷം പ്രതികരിച്ചു.

Next Story