Top

ഖുശ്ബു അറസ്റ്റില്‍; നടപടി മനുസ്മൃതി അനൂകല സമരത്തിന് പോകുന്ന വഴിയില്‍

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ അറസ്റ്റ് ചെയ്തു. വിസികെ നേതാവ് തിരുമാവളവന്‍ എംപിയെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായി ചിദംബരത്തേക്ക് പോകുന്ന വഴിക്കായിരുന്നു ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മനുസ്മൃതിക്കെതിരെ അഭിപ്രായം രേഖപ്പെടുത്തിയതിന് തിരുമാവളവന്‍ എംപിക്കെതിരെ ബിജെപി പ്രതിഷേധം നടത്തി വരികയാണ്. തിരുമാവളവനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകളെയും കീഴാള ജാതിക്കാരെയും അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും അവര്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുകയും ചെയ്യുന്നതാണ് […]

26 Oct 2020 10:59 PM GMT

ഖുശ്ബു അറസ്റ്റില്‍; നടപടി മനുസ്മൃതി അനൂകല സമരത്തിന് പോകുന്ന വഴിയില്‍
X

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ അറസ്റ്റ് ചെയ്തു. വിസികെ നേതാവ് തിരുമാവളവന്‍ എംപിയെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായി ചിദംബരത്തേക്ക് പോകുന്ന വഴിക്കായിരുന്നു ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്.

കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

മനുസ്മൃതിക്കെതിരെ അഭിപ്രായം രേഖപ്പെടുത്തിയതിന് തിരുമാവളവന്‍ എംപിക്കെതിരെ ബിജെപി പ്രതിഷേധം നടത്തി വരികയാണ്. തിരുമാവളവനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്ത്രീകളെയും കീഴാള ജാതിക്കാരെയും അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും അവര്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുകയും ചെയ്യുന്നതാണ് മതഗ്രന്ഥമായി മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാവളവന്‍ പറഞ്ഞത്.

ഈയടുത്താണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഖുശ്ബു കോണ്‍ഗ്രസ് വക്താവായിരുന്നു. സ്വന്തമായി ആലോചിച്ചു തീര്‍പ്പിലെത്താന്‍ കഴിയാത്ത മാനസിക വളര്‍ച്ച മുരടിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്ന് വിമര്‍ശിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ ഭിന്നശേഷി അവകാശ സംഘടന രംഗതെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഖുശ്ബു മാപ്പ് പറഞ്ഞിരുന്നു.

Next Story