Top

ഖുശ്ബുവിന് സീറ്റ്; തൗസന്റ് ലൈറ്റ്‌സില്‍ നിന്ന് മത്സരിക്കും

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നടി ഖുശ്ബു തമിഴ്‌നാട്ടിലെ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഖുശ്ബു ചേപ്പോക്കില്‍ നിന്ന് മത്സരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ബിജെപ്പിക്ക് നല്‍കുമെന്ന് എഐഡിഎംകെ പറഞ്ഞിരുന്ന മണ്ഡലങ്ങളില്‍ ചിലത് പിഎംകെക്ക് നല്‍കിയതിനെ തുടര്‍ന്നാണ് ഖുശ്ബുവിന് ചേപ്പോക്ക് നഷ്ടമായത്. ചേപ്പോക്കിന് പുറമെ തിരുവല്ലികേനി, മൈലാപൂര്‍, രാജപാളയം എന്നീ മണ്ഡലങ്ങളും പിഎംകെക്ക് നല്‍കുകയായിരുന്നു. സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിന് പാര്‍ട്ടിയോട് നന്ദി അറിയിച്ച് ഖുശ്ബു രംഗത്തെത്തി. […]

14 March 2021 4:39 AM GMT

ഖുശ്ബുവിന് സീറ്റ്; തൗസന്റ് ലൈറ്റ്‌സില്‍ നിന്ന് മത്സരിക്കും
X

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നടി ഖുശ്ബു തമിഴ്‌നാട്ടിലെ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഖുശ്ബു ചേപ്പോക്കില്‍ നിന്ന് മത്സരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ബിജെപ്പിക്ക് നല്‍കുമെന്ന് എഐഡിഎംകെ പറഞ്ഞിരുന്ന മണ്ഡലങ്ങളില്‍ ചിലത് പിഎംകെക്ക് നല്‍കിയതിനെ തുടര്‍ന്നാണ് ഖുശ്ബുവിന് ചേപ്പോക്ക് നഷ്ടമായത്. ചേപ്പോക്കിന് പുറമെ തിരുവല്ലികേനി, മൈലാപൂര്‍, രാജപാളയം എന്നീ മണ്ഡലങ്ങളും പിഎംകെക്ക് നല്‍കുകയായിരുന്നു.

സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിന് പാര്‍ട്ടിയോട് നന്ദി അറിയിച്ച് ഖുശ്ബു രംഗത്തെത്തി. ‘വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ തൗസന്റ് ലൈറ്റ്‌സില്‍ നിന്ന് മത്സരിക്കാന്‍ അവസരം തന്ന പാര്‍ട്ടിക്ക് ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. തെരഞ്ഞെടുപ്പിന് വേണ്ടി പ്രയത്‌നിക്കാനും, വിജയിക്കാന്‍ ശക്തമായി തന്നെ ഞാന്‍ ശ്രമിക്കുന്നതായിരിക്കും’ എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.

ചേപ്പോക്കില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് മാസത്തോളം പ്രചരണവും നടത്തിയിരുന്നു. അതേസമയം പാര്‍ട്ടിയുടെ തീരുമാനത്തെ താന്‍ പിന്തുണയ്ക്കുമെന്നും ഖുശ്ബു ചേപ്പോക്ക് നഷ്ടമായതിനെ തുടര്‍ന്ന് പ്രതികരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളം നടത്തിയ പ്രചരണത്തിലൂടെ തനിക്ക് ചേപ്പോക്കിനെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ചേപ്പോക്കുമായി എനിക്കുള്ള ബന്ധം ജീവിതാവസാനം വരെ തുടരും. പ്രചരണത്തിനിടയില്‍ ഒരിക്കല്‍ പോലും ഞാനാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിരുന്നില്ല. മറ്റൊരു പാര്‍ട്ടിയും എനിക്ക് ജനങ്ങളോട് ഇത്ര അടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കിയിട്ടില്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നു. ഞാന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ തീരുമാനം നല്ലതിനാണെന്നും ഖുശ്ബു വ്യക്തമാക്കിയിരുന്നു.

ഖുശ്ബു കഴിഞ്ഞ മാസങ്ങളായ ചേപ്പോക്ക് തിരുവല്ലികേനി എന്നീ മണ്ഡലങ്ങളില്‍ പ്രചരണം നടത്തിയിരുന്നത്. ബുദ്ധനാഴ്ച്ച മണ്ഡലങ്ങള്‍ തീരുമാനിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് പോലും ഖുശ്ബു പ്രചരണത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനും ചേപ്പോക്കില്‍ നിന്നാണ് മത്സരിക്കുന്നത്. അതിനാല്‍ ഖുശ്ബുവും ഉദയനിധി സ്റ്റാലിനും തമ്മില്‍ കടുത്ത മത്സരമുണ്ടാകുമെന്നാണ് കരുതിയിരുന്നത്.

Popular Stories

    Next Story