ഖുശ്ബു ബിജെപിയിലേക്ക്?: കോണ്‍ഗ്രസ് വിടുന്നെന്ന് സൂചന
പ്രമുഖ തെന്നിന്ത്യന്‍ താരം ഖുശ്ബു സുന്ദര്‍ ബിജെപിയിലേക്ക്. തിങ്കളാഴ്ച ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകനൊപ്പം ഡല്‍ഹിയിലെത്തി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഖുശ്ബു ഈ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഖുശ്ബു അത് നിഷേധിച്ചിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശിയ വിദ്യാഭ്യാസനയങ്ങളെ പിന്തുണച്ചതിന് പിന്നാലെയാണ് ഖുശ്ബു ബിജെപിയില്‍ ചേരും എന്ന വാര്‍ത്ത പുറത്തുവരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഖുശ്ബു കോണ്‍ഗ്രസ് വക്താവായിരുന്നു. […]

പ്രമുഖ തെന്നിന്ത്യന്‍ താരം ഖുശ്ബു സുന്ദര്‍ ബിജെപിയിലേക്ക്. തിങ്കളാഴ്ച ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകനൊപ്പം ഡല്‍ഹിയിലെത്തി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഔദ്യോഗികമായി ഖുശ്ബു ഈ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഖുശ്ബു അത് നിഷേധിച്ചിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശിയ വിദ്യാഭ്യാസനയങ്ങളെ പിന്തുണച്ചതിന് പിന്നാലെയാണ് ഖുശ്ബു ബിജെപിയില്‍ ചേരും എന്ന വാര്‍ത്ത പുറത്തുവരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഖുശ്ബു കോണ്‍ഗ്രസ് വക്താവായിരുന്നു.
ചലച്ചിത്ര മേഖലയില്‍ നിന്നെത്തി ഡിഎംകെയില്‍ ചേര്‍ന്ന ഖുശ്ബു 2014ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി ഖുശ്ബുവിന് നല്ല ബന്ധമായിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
മഹാരാഷ്ട്രയിലെ മുസ്ലിം കുടുംബത്തില്‍ ജനിച്ച ഖുശ്ബു സോഷ്യല്‍ മീഡിയയിലൂടെ സംഘ്പരിവാറിന്റെ വംശീയ അധിക്ഷേപങ്ങള്ക്കിരയായിട്ടുണ്ട്. സംവിധായകനും നടനുമായ സുന്ദര്സിയാണ് താരത്തിന്റെ ഭര്‍ത്താവ്.