പ്രചരണം വെറുതെയായി; ചേപ്പോക്കില്‍ ഖുശ്ബു മത്സരിക്കില്ല
ചേപ്പോക്ക് നിയമസഭ മണ്ഡലത്തില്‍ എഐഡിഎംകെ – ബിജെപി സഖ്യം നടി ഖുശ്ബു മത്സരിക്കില്ല. ബിജെപ്പിക്ക് നല്‍കുമെന്ന് എഐഡിഎംകെ പറഞ്ഞിരുന്ന മണ്ഡലങ്ങളില്‍ ചിലത് പിഎംകെക്ക് നല്‍കിയതിനെ തുടര്‍ന്നാണ് ഖുശ്ബുവിന് ചേപ്പോക്ക് നഷ്ടമായത്. ചേപ്പോക്കിന് പുറമെ തിരുവല്ലികേനി, മൈലാപൂര്, രാജപാളയം എന്നീ മണ്ഡലങ്ങളും പിഎംകെക്ക് നല്‍കുകയായിരുന്നു. അതേസമയം മണ്ഡലം നഷ്ടമായതിനെ തുടര്‍ന്ന് ഖുശ്ബു ട്വിറ്ററില്‍ പ്രതികരണം അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തോളം നടത്തിയ പ്രചരണത്തിലൂടെ തനിക്ക് ചേപ്പോക്കിനെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ചേപ്പോക്കുമായി എനിക്കുള്ള ബന്ധം ജീവിതാവസാനം വരെ തുടരും. […]

ചേപ്പോക്ക് നിയമസഭ മണ്ഡലത്തില്‍ എഐഡിഎംകെ – ബിജെപി സഖ്യം നടി ഖുശ്ബു മത്സരിക്കില്ല. ബിജെപ്പിക്ക് നല്‍കുമെന്ന് എഐഡിഎംകെ പറഞ്ഞിരുന്ന മണ്ഡലങ്ങളില്‍ ചിലത് പിഎംകെക്ക് നല്‍കിയതിനെ തുടര്‍ന്നാണ് ഖുശ്ബുവിന് ചേപ്പോക്ക് നഷ്ടമായത്. ചേപ്പോക്കിന് പുറമെ തിരുവല്ലികേനി, മൈലാപൂര്, രാജപാളയം എന്നീ മണ്ഡലങ്ങളും പിഎംകെക്ക് നല്‍കുകയായിരുന്നു.
അതേസമയം മണ്ഡലം നഷ്ടമായതിനെ തുടര്‍ന്ന് ഖുശ്ബു ട്വിറ്ററില്‍ പ്രതികരണം അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തോളം നടത്തിയ പ്രചരണത്തിലൂടെ തനിക്ക് ചേപ്പോക്കിനെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ചേപ്പോക്കുമായി എനിക്കുള്ള ബന്ധം ജീവിതാവസാനം വരെ തുടരും. പ്രചരണത്തിനിടയില്‍ ഒരിക്കല്‍ പോലും ഞാനാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിരുന്നില്ല. മറ്റൊരു പാര്‍ട്ടിയും എനിക്ക് ജനങ്ങളോട് ഇത്ര അടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കിയിട്ടില്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നു. ഞാന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ തീരുമാനം നല്ലതിനാണെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.

No other party gave me the opportunity to work at the grassroot level. Finally @BJP4India @BJP4TamilNadu did. I have learned a lot in these 3 months. Those who see sarcasm in my last tweet,pls do not let your minds over shoot. Relax,I work for the party n party knows the best🙏😊
— KhushbuSundar ❤️ (@khushsundar) March 11, 2021
ഖുശ്ബു കഴിഞ്ഞ മാസങ്ങളായ ചേപ്പോക്ക് തിരുവല്ലികേനി എന്നീ മണ്ഡലങ്ങളില്‍ പ്രചരണം നടത്തിയിരുന്നു. ബുദ്ധനാഴ്ച്ച മണ്ഡലങ്ങള്‍ തീരുമാനിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് പോലും ഖുശ്ബു പ്രചരണത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനും ചേപ്പോക്കില്‍ നിന്നാണ് മത്സരിക്കുന്നത്. അതിനാല്‍ ഖുശ്ബുവും ഉദയനിധി സ്റ്റാലിനും തമ്മില്‍ കടുത്ത മത്സരമുണ്ടാകുമെന്നാണ് കരുതിയിരുന്നത്.
ഡിഎംകെയുടെ കോട്ടയായ നിയമസഭ മണ്ഡലമാണ് ചേപ്പോക്ക്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായ കലൈഞ്ജര്‍ കരുണാനിധി മൂന്ന് തവണയാണ് ചേപ്പോക്കില്‍ നിന്ന് വിജയിച്ചിട്ടുള്ളത്. അതിനാല്‍ ഡിഎംകെ യൂത്ത് വിങ് സെക്രട്ടറി ഉദയനിധി സ്റ്റാലിനും ഖുശ്ബുവും തമ്മിലുള്ള മത്സരം തമിഴ്നാട് ഉറ്റുനോക്കുന്ന ഒന്നായിരുന്നു.
1991ലെ നിയമസഭ തെരഞ്ഞെടുപ്പ് ഒഴികെ ബാക്കിയുള്ള എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും ഡിഎംകെയാണ് ചേപ്പോക്കില്‍ നിന്ന് വിജയിച്ചിട്ടുള്ളത്. മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് ചേപ്പോക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കുന്നത്. 1996, 2001, 2006 എന്നീ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലാണ് കരുണാനിധി ചേപ്പോക്കില്‍ നിന്നും വിജയിച്ചത്.