‘ഖുശ്ബു പാര്‍ട്ടി വിടുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ല’; ബിജെപിയില്‍ ചേക്കേറുന്നതിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടെന്ന് കോണ്‍ഗ്രസ്
കോണ്‍ഗ്രസില്‍നിന്നും ദേശീയ വക്താവും നടിയുമായ ഖുശ്ബു സുന്ദറിന്റെ രാജിയില്‍ പ്രതികരിച്ച് തമിഴ്നാട് കോണ്‍ഗ്രസ്. ഖുശ്ബുവിന് പ്രത്യയ ശാസ്ത്ര പ്രതിബദ്ധത നഷ്ടപ്പെട്ടു. ഖുശ്ബുവിന്റെ ഇറങ്ങിപ്പോക്ക് തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒന്നും സംഭവിപ്പിക്കില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. പാര്‍ട്ടിയിലെ ചില നേതാക്കളുടെ അധികാര അപ്രമാധിത്യത്തില് വിയോജിച്ച് പാര്‍ട്ടി വിടുന്നെന്നാണ് ഖുശ്ബു സോണിയ ഗാന്ധിക്കയച്ച രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയത്. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെയാണ് താരത്തിന്റെ രാഷ്ട്രീയ നീക്കം. ‘ഖുശ്ബുവിന്റെ ഈ പ്രവര്‍ത്തി ദൗര്‍ഭാഗ്യകരമാണ്. പക്ഷേ, ഈ ഇറങ്ങിപ്പോക്ക് തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒന്നും സംഭവിപ്പിക്കില്ല. ഞങ്ങളാരെയും […]

കോണ്‍ഗ്രസില്‍നിന്നും ദേശീയ വക്താവും നടിയുമായ ഖുശ്ബു സുന്ദറിന്റെ രാജിയില്‍ പ്രതികരിച്ച് തമിഴ്നാട് കോണ്‍ഗ്രസ്. ഖുശ്ബുവിന് പ്രത്യയ ശാസ്ത്ര പ്രതിബദ്ധത നഷ്ടപ്പെട്ടു. ഖുശ്ബുവിന്റെ ഇറങ്ങിപ്പോക്ക് തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒന്നും സംഭവിപ്പിക്കില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.
പാര്‍ട്ടിയിലെ ചില നേതാക്കളുടെ അധികാര അപ്രമാധിത്യത്തില് വിയോജിച്ച് പാര്‍ട്ടി വിടുന്നെന്നാണ് ഖുശ്ബു സോണിയ ഗാന്ധിക്കയച്ച രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയത്. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെയാണ് താരത്തിന്റെ രാഷ്ട്രീയ നീക്കം.
‘ഖുശ്ബുവിന്റെ ഈ പ്രവര്‍ത്തി ദൗര്‍ഭാഗ്യകരമാണ്. പക്ഷേ, ഈ ഇറങ്ങിപ്പോക്ക് തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒന്നും സംഭവിപ്പിക്കില്ല. ഞങ്ങളാരെയും പാര്ശ്വവല്ക്കരിച്ചിട്ടില്ല’, സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി വിരുദ്ധ വികാരം ശക്തമാണ്. അതുകൊണ്ടുതന്നെ ഖുശ്ബുവിനെ പാര്‍ട്ടിയിലെത്തിക്കുന്നതിലൂടെ ബിജെപിക്കും നേട്ടമൊന്നും ഉണ്ടാവില്ല. രാഷ്ട്രീയത്തിനപ്പുറം മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണ് ഖുശ്ബു ബിജെപിയിലേക്ക് ചേക്കേറുന്നതെന്നും ഗുണ്ടുറാവു പറഞ്ഞു.
തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെയുള്ള ഖുശ്ബുവിന്റെ രാഷ്ട്രീയ നീക്കം പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. ബിജെപിക്കെതിരെ നിരന്തരം ശബ്ദുമുയര്ത്തിയിരുന്ന ഖുഷ്ബു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്നാട്ടില്‍ പ്രാധാന്യമില്ലെന്നടക്കമുള്ള പ്രസ്താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഖുശ്ബുവിന്റെ രാജി ഈ പരാമര്‍ശങ്ങളെയെല്ലാം അപ്രസക്തമാക്കുകയാണ്.
കോണ്‍ഗ്രസിനോടുള്ള ഖുശ്ബുവിന്റെ വിരോധം പെട്ടന്നുണ്ടായതല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്കാത്തതുമുതല് ഖുശ്ബു കേന്ദ്രത്തില്‍നിന്നും മുറുമുറുപ്പുകളുയര്‍ന്നിരുന്നു.
കന്യാകുമാരി ഉപതെരഞ്ഞെടുപ്പില്‍ ഖുശ്ബുവിന് രാജ്യസഭാ സീറ്റ് നല്‍കാം എന്ന വാഗ്ദാനം ബിജെപി മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
ഞായറാഴ്ച വൈകീട്ട് ഖുശ്ബു ചെന്നൈയില്‍നിന്നും ദില്ലിക്ക് വണ്ടി കയറിയിട്ടുണ്ട്. ബിജെപിയില്‍ ചേരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അവര്‍ പ്രതികരിച്ചിരുന്നില്ല. ഒന്നും പറയാനില്ലാത്തത് പോലെയായിരുന്നു ഖുശ്ബുവിന്റെ പെരുമാറ്റമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്നാട്ടിലെ പ്രമുഖ നടിയായിരുന്ന ഖുശ്ബുവിന് സംസ്ഥാനത്ത് വലിയ പിന്തുണയാണുള്ളത്. 2010ല്‍ ഡിഎംകെയില്‍ ചേര്‍ന്നാണ് താരത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ജൂലൈയില്‍ അവര്‍ ഡിഎംകെ വിട്ടു. മാസങ്ങള്‍ക്ക് പിന്നാലെ 2014 നവംബറില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കഴിഞ്ഞ ജൂലൈ മുതല്‍ ഖുശ്ബു ബിജെപിയിലേക്ക് കളം മാറ്റി ചവിട്ടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അവര്‍ തന്നെ ആ സാധ്യത തള്ളുകയായിരുന്നു. ഇതിന് പിന്നാലെ കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തെ അനുകൂലിച്ച് താരം രംഗത്തെത്തി. തമിഴ്നാട്ടില്‍ വിദ്യാഭ്യാസ നയത്തിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന സമയത്തെ ഖുശ്ബുവിന്റെ കേന്ദ്ര അനുകൂല ട്വീറ്റുകള്‍ വലിയ സംശങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ കോണ്‍ഗ്രസില്‍നിന്നും ഭിന്നാഭിപ്രായങ്ങളുണ്ടെന്ന് മാത്രമായിരുന്നു ഖുശ്ബു അന്ന് പ്രതികരിച്ചത്. പിന്നീട് ഈ പരാമര്‍ശത്തില്‍ മാപ്പുപറയുകയും ചെയ്തു.
കഴിഞ്ഞ ആഴ്ചകളില്‍ പോലും ബിജെപിയിലേക്കോ എന്ന വാര്‍ത്തകള്‍ താരം തള്ളിയിരുന്നു. എന്നാല്‍ ഖുശ്ബുവിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അപ്പോഴേക്കും ബിജെപി ആരംഭിച്ചിരുന്നു.
ഒക്ടോബര്‍ ആറിന് മാധ്യമങ്ങളോട് സംസാരിക്കവെ, ‘തമിഴ്നാട് ബിജെപി അധ്യക്ഷന്‍ മുരുകന് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് നിങ്ങളോട് പറയുന്നതിന് ഞാനെന്ത് ചെയ്യാനാണ്? അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. ഞാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ അവര്‍ക്ക് നല്ലതാണെന്ന് മുരുകന് കരുതുന്നുണ്ടാവാം. ഞാന്‍ വന്നാല്‍ നല്ലതെന്ന് അവര്‍ കരുതുന്നുണ്ടെന്ന് കേള്‍ക്കുന്നത് രസമുണ്ട്. പക്ഷേ, ഞാന്‍ കോണ്‍ഗ്രസില്‍ സന്തോവതിയാണ്’, എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി.
1970 സെപ്തംബര്‍ 29ന് ജനിച്ച ഖുശ്ബു ഹിന്ദി സിനിമ ‘ദ ബേണിങ് ട്രെയിനി’ല്‍ ബാലതാരമായിട്ടായിരുന്നു അഭിനയ ജീവിതത്തിലേക്ക് കടന്നത്. നസീബ്, ലാവരിസ്, കാലിയ, ഡാര്‍ഡ് കാ രിസ്ത, ബെമിസല്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും ബാലതാരമായി വേഷമിട്ടു. 1985 മുതല്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തുടങ്ങി. 1990ല്‍ ആമിര്‍ ഖാനും മാധുരി ദീക്ഷിതിനുമൊപ്പം അഭിനയിച്ച് സജീവ അഭിനയത്തിലേക്ക് കടന്നു.
തമിഴ് സിനിമ മേഖലയിലേക്ക് കാലെടുത്ത് വെച്ചതിന് ശേഷമാണ് ഖുശ്ബു പ്രശ്സ്തിയുടെ പടവുകളിലേക്ക് നടന്നുകയറിയത്. മലയാളം, കന്നഡ, തെലുങ്കു ഭാഷകളിലും അഭിനയിച്ചു. 50 വയസിനിടെ 200 ചിത്രങ്ങള്‍ ചെയ്തു.
രജനികാന്ത്, കമല്‍ ഹാസന്, ചിരഞ്ജീവി തുടങ്ങിയ പ്രശസ്ത നായകര്‍ക്കൊപ്പം ഖുശ്ബു മത്സരിച്ചഭിനയിച്ചു. തമിഴ്നാട്ടില്‍ വേരുറപ്പിച്ച ഖുശ്ബുവിന് വേണ്ടി ആരാധകര്‍ ക്ഷേത്രം പോലും നിര്‍മ്മിച്ചു.
- TAGS:
- BJP
- CONGRESS
- Khushbu Sundar