Top

‘ബിജെപി സംസ്ഥാനാധ്യക്ഷന്‍ പലതവണ വന്ന് രാഷ്ട്രീയം പഠിപ്പിച്ചു’; തുറന്നുപറഞ്ഞ് ഖുശ്ബു

തമിഴ്നാട്ടിലെ ബിജെപി സംസ്ഥാനാധ്യക്ഷന്‍ മുരുകന്‍ പല തവണ നേരില്‍ കണ്ടാണ് അവരുടെ രാഷ്ട്രീയം തന്നെ പറഞ്ഞു മനസിലാക്കിയതെന്ന് ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍. എന്നെ പറഞ്ഞു മനസിലാക്കാന്‍ അവര്‍ ക്ഷമ കാണിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇതു കോണ്‍ഗ്രസില്‍ നടക്കുന്നുണ്ടോ എന്നും ഖുശ്ബു ചോദിച്ചു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബു ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. താന്‍ എത്തിയപ്പോഴുള്ള കോണ്‍ഗ്രസല്ല ഇപ്പോഴുള്ളത്. എത്ര കോണ്‍ഗ്രസ് നേതാക്കള്‍ റോഡിലിറങ്ങി നടന്നാല്‍ ജനം തിരിച്ചറിയും. അവരെല്ലാം […]

30 Oct 2020 2:25 AM GMT

‘ബിജെപി സംസ്ഥാനാധ്യക്ഷന്‍ പലതവണ വന്ന് രാഷ്ട്രീയം പഠിപ്പിച്ചു’; തുറന്നുപറഞ്ഞ് ഖുശ്ബു
X

തമിഴ്നാട്ടിലെ ബിജെപി സംസ്ഥാനാധ്യക്ഷന്‍ മുരുകന്‍ പല തവണ നേരില്‍ കണ്ടാണ് അവരുടെ രാഷ്ട്രീയം തന്നെ പറഞ്ഞു മനസിലാക്കിയതെന്ന് ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍. എന്നെ പറഞ്ഞു മനസിലാക്കാന്‍ അവര്‍ ക്ഷമ കാണിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇതു കോണ്‍ഗ്രസില്‍ നടക്കുന്നുണ്ടോ എന്നും ഖുശ്ബു ചോദിച്ചു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബു ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

താന്‍ എത്തിയപ്പോഴുള്ള കോണ്‍ഗ്രസല്ല ഇപ്പോഴുള്ളത്. എത്ര കോണ്‍ഗ്രസ് നേതാക്കള്‍ റോഡിലിറങ്ങി നടന്നാല്‍ ജനം തിരിച്ചറിയും. അവരെല്ലാം കാറുകളിലും വീടുകളിലും മാത്രം ജീവിക്കുന്നവരാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നില്ല. ഓരോ സ്ഥലത്തും ഒരു നേതാവും ചുറ്റിലും കുറച്ചു പേരും ഉണ്ടാകും. ഇതു ഡല്‍ഹി വരെ തുടരും. അവരുടെ യജമാനന്മാര്‍ ഡല്‍ഹിയിലെ നേതാക്കളാണ്. അവരെ സന്തോഷിപ്പിക്കു മാത്രമാണു ലക്ഷ്യമെന്നും ഖുശ്ബു ആരോപിച്ചു.

‘ബിജെപിയുടെ നേതാക്കള്‍ ജനങ്ങളുമായി ഇടപഴകുന്നു. നാളെ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ലക്ഷ്യത്തിലല്ല അവരിതു ചെയ്യുന്നത്. അവര്‍ക്കു ജനങ്ങളുമായി ബന്ധമുണ്ട്. അവരുടെ ആശയങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കാന്‍ കഴിവുണ്ട്. അവരതു ചെയ്യുന്നു. അതാണു രാഷ്ട്രീയം. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ മുരുകന്‍ പല തവണ നേരില്‍ കണ്ടാണ് അവരുടെ രാഷ്ട്രീയം എന്നെ പറഞ്ഞു മനസിലാക്കിയത്. എന്നെ പറഞ്ഞു മനസിലാക്കാന്‍ അവര്‍ ക്ഷമ കാണിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇതു കോണ്‍ഗ്രസില്‍ നടക്കുന്നുണ്ടോ’, ഖുശ്ബു വ്യക്തമാക്കി.

ഫെബ്രുവരിയില്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതായിരുന്നെന്നും അവര്‍ പറഞ്ഞു. ‘കോണ്‍ഗ്രസില്‍ സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ പ്രയാസമാണ്. അവിടെ ഞാന്‍ കുറെക്കാലം ജീവിച്ചതു ഞാനല്ലാതെയാണ്. അത് എന്നെപ്പോലെ ഒരാള്‍ക്കു തുടരാനാകില്ല’, ഖുശ്ബു കുറ്റുപ്പെടുത്തി.

ബിജെപി എന്തു ചെയ്യാന്‍ പറയുന്നോ അതു ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു പാര്‍ട്ടിയിലും പദവി ചോദിച്ചു വാങ്ങിയിട്ടില്ല. ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ എന്തു പറഞ്ഞാലും എതിര്‍ക്കുക എന്നതാണു നയം. കോണ്‍ഗ്രസ് നടപ്പാക്കാന്‍ ശ്രമിച്ച ജിഎസ്ടി അടക്കമുള്ള എത്രയോ ബില്ലുകള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കി. അതൊന്നും കോണ്‍ഗ്രസിനു നടപ്പാക്കാന്‍ കഴിയുമായിരുന്നില്ല. സ്വന്തം കഴിവുകേടിനെ എന്തിനാണ് നടപ്പാക്കുന്നവരോടുളള എതിര്‍പ്പാക്കി മാറ്റുന്നതെന്നും ഖുശ്ബു ചോദിച്ചു.

ഒക്ടോബര്‍ 12നായിരുന്നു ഖുശ്ബുവിന്റെ ബിജെപി പ്രവേശം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു ഖുശ്ബു ബിജെപിയിലേക്കുള്ള പ്രഖ്യാപനം നടത്തിയത്. ‘പൊതുജനവുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത, അധികാരവും സ്ഥാനമാനങ്ങളും മോഹിക്കുന്ന ചിലര്‍ പാര്‍ട്ടിയുടെ തലപ്പത്തുണ്ട്. അവര്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വലിയ സമ്മര്‍ദ്ദവും അടിച്ചൊതുക്കലുമാണ് നേരിടുന്നത്’, എന്നായിരുന്നു കോണ്‍ഗ്രസിനയിച്ച ഖുശ്ബുവിന്റെ രാജിക്കത്ത്.

കാലങ്ങളായുള്ള ആലോചനയ്ക്ക് ശേഷമാണ് പാര്‍ട്ടിയുമായുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അംഗത്വം ഒഴിയുകയാണെന്നും ഖുശ്ബു പറഞ്ഞിരുന്നു.
ദേശീയ വക്താവാകാനും പാര്‍ട്ടി അംഗമാകാനും കഴിഞ്ഞതില്‍ നന്ദിയെന്നും ഇനി കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഖുശ്ബു രാജിക്കത്തില്‍ എഴുതിയിരുന്നു.

Next Story