Top

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദയനിധി സ്റ്റാലിനെ നേരിടാനൊരുങ്ങി ഖുശ്ബു; ചെന്നൈയിലെ ചേപ്പോക്കില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ചെന്നൈയിലെ ചേപ്പോക്ക് നിയമസഭ മണ്ഡലത്തില്‍ എഐഡിഎംകെ – ബിജെപി സഖ്യം നടി ഖുശ്ബുവിനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. ചേപ്പോക്കില്‍ മത്സരിക്കുന്നതിന് ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഖുശ്ബു മത്സരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയത്. ഡിഎംകെയുടെ കോട്ടയായ നിയമസഭ മണ്ഡലമാണ് ചേപ്പോക്ക്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ കലൈഞ്ജര്‍ കരുണാനിധി മൂന്ന് തവണയാണ് ചേപ്പോക്കില്‍ നിന്ന് വിജയിച്ചിട്ടുള്ളത്. അതിനാല്‍ ഡിഎംകെ യൂത്ത് […]

28 Feb 2021 12:15 AM GMT

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദയനിധി സ്റ്റാലിനെ നേരിടാനൊരുങ്ങി ഖുശ്ബു; ചെന്നൈയിലെ ചേപ്പോക്കില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
X

ചെന്നൈയിലെ ചേപ്പോക്ക് നിയമസഭ മണ്ഡലത്തില്‍ എഐഡിഎംകെ – ബിജെപി സഖ്യം നടി ഖുശ്ബുവിനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. ചേപ്പോക്കില്‍ മത്സരിക്കുന്നതിന് ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഖുശ്ബു മത്സരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയത്.

ഡിഎംകെയുടെ കോട്ടയായ നിയമസഭ മണ്ഡലമാണ് ചേപ്പോക്ക്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ കലൈഞ്ജര്‍ കരുണാനിധി മൂന്ന് തവണയാണ് ചേപ്പോക്കില്‍ നിന്ന് വിജയിച്ചിട്ടുള്ളത്. അതിനാല്‍ ഡിഎംകെ യൂത്ത് വിങ് സെക്രട്ടറി ഉദയനിധി സ്റ്റാലിനും ഖുശ്ബുവും തമ്മിലുള്ള മത്സരം തമിഴ്‌നാട് ഉറ്റുനോക്കുന്ന ഒന്നായിരിക്കും.

1991ലെ നിയമസഭ തെരഞ്ഞെടുപ്പ് ഒഴികെ ബാക്കിയുള്ള എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും ഡിഎംകെയാണ് ചേപ്പോക്കില്‍ നിന്ന് വിജയിച്ചിട്ടുള്ളത്. മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് ചേപ്പോക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കുന്നത്. 1996, 2001, 2006 എന്നീ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലാണ് കരുണാനിധി ചേപ്പോക്കില്‍ നിന്നും വിജയിച്ചത്.

അതേസമയം എഐഡിഎംകെ ബിജെപിക്ക് 15 സീറ്റുകളാണ് നല്‍കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏകദേശം 25 സീറ്റോളം പട്ടാളി മക്കള്‍ കച്ചിക്കും നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കന്യാകുമാരി, കൊയമ്പത്തൂര്‍, ചെന്നൈ നിയോജക മണ്ഡലങ്ങളിലെ സീറ്റുകളാണ് ബിജെപി ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Popular Stories

    Next Story