Top

കിങ് കോഹ്ലി ഇന്നു തലയ്‌ക്കെതിരേ; ആരാധകരുടെ ആവേശം ഉയര്‍ത്തി ബാംഗ്ലൂര്‍- ചെന്നൈ പോരാട്ടം

ഐ.പി.എല്ലില്‍ ഈ സീസണിലെ ഏറ്റവും ആവേശപ്പോരാട്ടം ഇന്ന് മുംബൈയിലെ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. വാംഖ്‌ഡെയിലെ റണ്ണൊഴുകും പിച്ചില്‍ വൈകിട്ട് നാലിന് കിങ് കോഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും മാസ്റ്റര്‍ ഫിനിഷര്‍ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് മത്സരം. സീസണില്‍ പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്താണ് ഇരുടീമുകളും. കളിച്ച നാലു മത്സരങ്ങളും ജയിച്ച് ബാംഗ്ലൂര്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ഒരു മത്സരത്തില്‍ തോറ്റ ചെന്നൈ രണ്ടാമതാണ്. സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ടു ടീമുകളുടെ […]

25 April 2021 12:25 AM GMT

കിങ് കോഹ്ലി ഇന്നു തലയ്‌ക്കെതിരേ; ആരാധകരുടെ ആവേശം ഉയര്‍ത്തി ബാംഗ്ലൂര്‍- ചെന്നൈ പോരാട്ടം
X

ഐ.പി.എല്ലില്‍ ഈ സീസണിലെ ഏറ്റവും ആവേശപ്പോരാട്ടം ഇന്ന് മുംബൈയിലെ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. വാംഖ്‌ഡെയിലെ റണ്ണൊഴുകും പിച്ചില്‍ വൈകിട്ട് നാലിന് കിങ് കോഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും മാസ്റ്റര്‍ ഫിനിഷര്‍ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് മത്സരം.

സീസണില്‍ പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്താണ് ഇരുടീമുകളും. കളിച്ച നാലു മത്സരങ്ങളും ജയിച്ച് ബാംഗ്ലൂര്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ഒരു മത്സരത്തില്‍ തോറ്റ ചെന്നൈ രണ്ടാമതാണ്.

സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ടു ടീമുകളുടെ മത്സരം എന്നതിലുപരി കോഹ്ലി-ധോണി പോരാട്ടമായാണ് ആരാധകര്‍ മത്സരത്തെ കാണുന്നത്. ഒരു കിരീടത്തിനു വേണ്ടി 13 വര്‍ഷമായി കാത്തിരിക്കുന്ന ബാംഗ്ലൂര്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ്. കളിച്ച മത്സരങ്ങളിലെല്ലാം ആധികാരിക ജയം നേടാന്‍ അവര്‍ക്കായി. യുവത്വം പരിചസമ്പത്തും ഒരുപോലെ നിറഞ്ഞ ടീമിലാണ് അവരുടെ കരുത്ത്.

മറുവശത്ത് കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിനു ശേഷം വമ്പന്‍ തിരിച്ചുവരവാണ് ചെന്നൈ നടത്തുന്നത്. ആദ്യ മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും പിന്നീട് മൂന്നു മത്സരങ്ങളും ജയിച്ചു ശക്തമായ തിരിച്ചുവരവാണ് അവര്‍ നടത്തിയത്.

ഫിനിഷര്‍മാരുടെ പോരാട്ടം കൂടിയാണ് ഈ മത്സരം. ഇരുടീമിലും ലോകത്തര താരങ്ങളാണ് ഫിനിഷിങ് റോളില്‍ ഉള്ളത്. ബാംഗ്ലൂര്‍ നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും എ.ബി. ഡിവില്ല്യേഴ്‌സും ഉണ്ടെങ്കില്‍ ചെന്നൈയില്‍ സുരേഷ് റെയ്‌നയും ധോണിയും രവീന്ദ്ര ജഡേജയും അണിനിരക്കുന്നു.

ടീമിന് വിജയമൊരുക്കാന്‍ കെല്‍പുള്ള ഒരുപിടി യുതാരങ്ങളുമുണ്ട് ഇരു നിരയിലും. മലയാളിയായ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ യുവപടയാളിയെങ്കില്‍ ചെന്നൈയ്ക്ക് റിതുരാജ് ഗെയ്ക്ക്വാദാണ്.

കണക്കുകളില്‍ കോഹ്ലിയെ പിന്തള്ളി ധോണി

ഇരുടീമുകളും കട്ടയ്ക്കു നില്‍ക്കുമെന്നു ആദ്യ നാലു മത്സരങ്ങള്‍ വച്ചു വിലയിരുത്താമെങ്കിലും ഐ.പി.എല്‍. കണക്കുകളില്‍ കോഹ്ലിയുടെ ടീമിനെക്കാള്‍ ബഹുദൂരം മുന്നിലാണ് ധോണിയും സംഘവും. മൂന്നു തവണ ചാമ്പ്യന്മാരായതു കൂടാതെ നേര്‍ക്കു നേര്‍പോരാട്ടത്തിലും ആധിപത്യം ബാംഗ്ലൂരിനാണ്. 26 തവണ ഏറ്റുമുട്ടിയതില്‍ 16 തവണയും ചെന്നൈ ജയിച്ചപ്പോള്‍ ബാംഗ്ലൂരിന് 10 ജയം മാത്രമേയുള്ളു.

രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഹൈദരാബാദിനെതിരേ

ഐ.പി.എല്ലില്‍ ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. സീസണില്‍ ഏറെ വിമര്‍ശനം ചെന്നൈയിലെ ചതഞ്ഞ പിച്ചില്‍ രാത്രി 7:30 മുതലാണ് മത്സരം.

നാലില്‍ മൂന്നു ജയവുമായി പോയിന്‍്‌റ് നിലയില്‍ മൂന്നാം സ്ഥാനത്തുള്ള ടീമാണ് ഡല്‍ഹി. അതേസമയം ഒരു മത്സരം മാത്രം ജയിച്ച ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്. അതിനാല്‍ത്തന്നെ ഈ മത്സരം അവര്‍ക്ക് നിര്‍ണായകമാണ്.

Next Story

Popular Stories