Top

21-ാം വയസില്‍ പഞ്ചായത്ത് പ്രസിഡന്റായ ഖദീജ മൂത്തേടത്തിനെ ചൂണ്ടി ലീഗ്; ‘ഇതൊക്കെ ഞങ്ങള്‍ പണ്ടേ കണ്ടതാണ്‌’

തിരുവനന്തപുരം മേയറായി സിപിഐഎം തീരുമാനിച്ച ആര്യ രാജേന്ദ്രന്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പ്പറേഷന്‍ മേയറാകാന്‍ ഒരുങ്ങുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ ഓര്‍ത്തെടുത്ത് മുസ്ലീം ലീഗ് സഹയാത്രികര്‍. 25 വര്‍ഷം മുന്‍പ് പൊന്നാനിയിലെ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായ ഖദീജ മൂത്തേടത്തിന് കാല്‍നൂറ്റാണ്ടിനുശേഷം അഭിവാദ്യമര്‍പ്പിക്കുകയാണ് ഇപ്പോള്‍ സമൂഹമാധ്യമകൂട്ടായ്മകള്‍. അന്ന് 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഖദീജ മൂത്തേടത്ത് മുസ്ലീം ലീഗിനുവേണ്ടിയാണ് മത്സരത്തിനിറങ്ങിയത്. ഖദീജയുടെ മിന്നുന്ന വിജയം രേഖപ്പെടുത്തിയ പഴയ ഒരു പത്രറിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാര്‍ജിച്ചതോടെ […]

25 Dec 2020 10:16 PM GMT

21-ാം വയസില്‍ പഞ്ചായത്ത് പ്രസിഡന്റായ ഖദീജ മൂത്തേടത്തിനെ ചൂണ്ടി ലീഗ്; ‘ഇതൊക്കെ ഞങ്ങള്‍ പണ്ടേ കണ്ടതാണ്‌’
X

തിരുവനന്തപുരം മേയറായി സിപിഐഎം തീരുമാനിച്ച ആര്യ രാജേന്ദ്രന്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പ്പറേഷന്‍ മേയറാകാന്‍ ഒരുങ്ങുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ ഓര്‍ത്തെടുത്ത് മുസ്ലീം ലീഗ് സഹയാത്രികര്‍. 25 വര്‍ഷം മുന്‍പ് പൊന്നാനിയിലെ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായ ഖദീജ മൂത്തേടത്തിന് കാല്‍നൂറ്റാണ്ടിനുശേഷം അഭിവാദ്യമര്‍പ്പിക്കുകയാണ് ഇപ്പോള്‍ സമൂഹമാധ്യമകൂട്ടായ്മകള്‍. അന്ന് 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഖദീജ മൂത്തേടത്ത് മുസ്ലീം ലീഗിനുവേണ്ടിയാണ് മത്സരത്തിനിറങ്ങിയത്. ഖദീജയുടെ മിന്നുന്ന വിജയം രേഖപ്പെടുത്തിയ പഴയ ഒരു പത്രറിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാര്‍ജിച്ചതോടെ ആര്യ രാജേന്ദ്രനൊപ്പം ഖദീജ മൂത്തേടത്തും സമൂഹമാധ്യമ ഇടങ്ങളില്‍ യുവതയുടെ വിജത്തിന്റെ ഐക്കണാകുകയാണ്.

1995 ല്‍ കന്നിയങ്കത്തിനിറങ്ങിയ ഖദീജ അന്ന് ആകെ പോള്‍ ചെയ്ത 1252 വോട്ടുകളില്‍ 452 വോട്ടുകള്‍ നേടിയാണ് വിജയിച്ചുകയറിയത്. പൊന്നാനി എംഇഎസ് കോളെജില്‍ നിന്നും പ്ലീഡിഗ്രി കഴിഞ്ഞ് സീതി സാഹിബ് മെമ്മോറിയല്‍ കോളെജില്‍ നിന്നും പോളിടെക്നിക്ക് ഡിപ്ലോമയും കരസ്ഥമാക്കിയ ശേഷമാണ് ഖദീജ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. 5 തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ഇവര്‍ നിലവില്‍ മലപ്പുറം ജില്ലയുടെ വനിതാലീഗ് വൈസ് പര്‌സിഡന്റാണ് .മൂന്നുപ്രാവശ്യത്തില്‍ കൂടുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ഇത്തവണ മത്സരിക്കേണ്ട എന്ന് പാര്‍ട്ടി നിലപാടെടുത്തതോടെ ഖദീജ മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ പഞ്ചായത്ത് രാജ് നിയമം തുടങ്ങിയ അതേ വര്‍ഷം തന്നെ മത്സരരംഗത്തിറങ്ങിയ ഖദീജയ്ക്ക് 1995ല്‍ പ്രസിഡന്റാകാന്‍ നറുക്ക് വീഴുകയായിരുന്നു.

ഖദീജ മൂത്തേടത്തിനുശേഷം ഒരു ആര്യ രാജേന്ദ്രനുണ്ടാകാന്‍ 25 വര്‍ഷങ്ങള്‍ കേരളത്തിന് കാത്തിരിക്കേണ്ടി വന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ നിന്നും കമന്റുകള്‍ ഉയരുന്നുണ്ട്. ഖദീജയെ ചൂണ്ടി ഈ സീനൊക്കെ ലീഗ് പണ്ടേ വിട്ടതാണെന്ന് ഒരു കൂട്ടം ലീഗ് പ്രവര്‍ത്തകര്‍ പോസ്റ്റുകളിലൂടെ പറയുന്നു. 21കാരിയായ ആര്യയെ തിരുവനന്തപുരം മേയറായി ഇന്നത്തെ സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് തീരുമാനമെടുത്ത വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്.

മുടവന്‍മുഗളില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ. തുടക്കത്തില്‍ ജമീല ശ്രീധരനെയായിരുന്നു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്. നഗരത്തില്‍ യുവ മേയര്‍ വരുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബാലസംഘം സംസ്ഥാന പ്രസിഡണ്ട്, എസ്എഫ്ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നു. ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥിയാണ് ആര്യ.

Next Story