Top

കെജിഒയു നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം പുഴയോരത്ത്

കോഴിക്കോട്: കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെജിഒയു (കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍) നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവണ്ണൂര്‍ കുണ്ടായിത്തോട് നെടിയപറമ്പത്ത് ബാലകൃഷ്ണനാണ് (55) മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ ഒമ്പത് മണിയോടെ അഴിമുഖത്തോടുചേര്‍ന്നുള്ള പുഴയോരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രി പത്തരയോടെ വീട്ടില്‍ നിന്നിറങ്ങിയ ബാലകൃഷ്ണന്‍ തിരിച്ചുവന്നിരുന്നില്ല. കാണാതായതിനേത്തുടര്‍ന്ന് പൊലീസ് തെരച്ചില്‍ ആരംഭിച്ചു. രാത്രിയോടെ തന്നെ ബാലകൃഷ്ണന്റെ ബൈക്കും ചെരുപ്പും ഫറോക്ക് പാലത്തിന് സമീപം കണ്ടെത്തി. ഇതോടെ പുഴയില്‍ ചാടിയതാകാമെന്ന സംശയമുയര്‍ന്നു. മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ് […]

4 Dec 2020 4:03 AM GMT

കെജിഒയു നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം പുഴയോരത്ത്
X

കോഴിക്കോട്: കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെജിഒയു (കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍) നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവണ്ണൂര്‍ കുണ്ടായിത്തോട് നെടിയപറമ്പത്ത് ബാലകൃഷ്ണനാണ് (55) മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ ഒമ്പത് മണിയോടെ അഴിമുഖത്തോടുചേര്‍ന്നുള്ള പുഴയോരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച്ച രാത്രി പത്തരയോടെ വീട്ടില്‍ നിന്നിറങ്ങിയ ബാലകൃഷ്ണന്‍ തിരിച്ചുവന്നിരുന്നില്ല. കാണാതായതിനേത്തുടര്‍ന്ന് പൊലീസ് തെരച്ചില്‍ ആരംഭിച്ചു. രാത്രിയോടെ തന്നെ ബാലകൃഷ്ണന്റെ ബൈക്കും ചെരുപ്പും ഫറോക്ക് പാലത്തിന് സമീപം കണ്ടെത്തി. ഇതോടെ പുഴയില്‍ ചാടിയതാകാമെന്ന സംശയമുയര്‍ന്നു.

മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ് സീനിയര്‍ സൂപ്രണ്ടായി ജോലി ചെയ്തുവരികയായിരുന്നു ബാലകൃഷ്ണന്‍. കെജിഒയു മാനന്തവാടി താലൂക്ക് പ്രസിഡന്റ് ചുമതലയുണ്ട്. എന്‍ജിഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന സമിതിയംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു.

Next Story