Top

‘ഡോ നജ്മയുടേത്‌ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന’; പരാതിയുമായി നഴ്‌സസ് യൂണിയന്‍

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ഡോ നജ്മയ്‌ക്കെതിരെ കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍.

21 Oct 2020 10:24 AM GMT

‘ഡോ നജ്മയുടേത്‌ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന’; പരാതിയുമായി നഴ്‌സസ് യൂണിയന്‍
X

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ഡോ നജ്മയ്‌ക്കെതിരെ കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍. ഡോ നജ്മയുടെ നടപടി ഉത്തരവാദിത്തമുല്ലാത്തതാണെന്നും വിശദീകരണം തേടി നടപടി സ്വീകരിക്കണമെന്നും യുണിയന്‍ ആവശ്യം ഉന്നയിച്ചു. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദരേഖയിലൂടെ പുറത്ത് വന്ന കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യമുന്നയിച്ച് കൊണ്ട് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.

ഡോ നജ്മ കേട്ടറിവിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യമാധ്യമങ്ങളുടെ മുന്നില്‍ മെഡിക്കല്‍ കോളേജില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന എല്ലാവരെയും കുറ്റപ്പെടുത്തുന്ന രീതിയില്‍ അഭിമുഖം നല്‍കിയെന്നും നഴ്സസ് യൂണിയന്‍ ആരോപിച്ചു. നഴ്സിംഗ് ഓഫിസര്‍ ജീവനക്കാരെ ജാഗ്രതപ്പെടുത്തുവാന്‍ ഔദ്യോഗിക ഗ്രൂപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ചോര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കുകയായിരുന്നെന്നു.

ആധുനിക വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിക്കുന്ന മെഡിക്കല്‍ കോളേജുകളില്‍ നഴ്സുമാരും ജൂനിയര്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും എപ്പോഴുമുള്ള ഐസിയുകളില്‍ ഇത്തരം സംഭവം നടന്നിട്ടുണ്ടെന്ന് കരുതുന്നില്ല. ജോലിഭാരം കുറക്കാന്‍ നടപടിയെടുക്കണമെന്നും കൂടുതല്‍ നഴ്സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

.

Next Story