Top

ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിച്ച് നഗരസഭാ സമിതി അധ്യക്ഷന്‍; കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ വാക്‌സിനേഷന്‍ ക്യാമ്പ് ബഹിഷ്‌കരിച്ച് കെജിഎംഒഎ

കൊല്ലം കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലെ വാക്‌സിനേഷന്‍ ക്യാമ്പില്‍ നിന്ന് വിട്ടു നിന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ). നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ സവാദിന്റെ നേതൃത്വത്തിലെത്തിയ സംഘം ഡോക്ടര്‍മാരെ അസഭ്യം പറയുകയും ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ വാക്‌സിനേഷന്‍ ക്യാമ്പ് ബഹിഷ്‌കരിക്കുമെന്ന് സംഘടന അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കൊല്ലം കോര്‍പ്പറേഷന്‍ സമീപത്തുള്ള ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പിലേക്ക് നഗരസഭാ സ്റ്റാന്‍ഡിംഗ് […]

26 Jun 2021 12:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിച്ച് നഗരസഭാ സമിതി അധ്യക്ഷന്‍; കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ വാക്‌സിനേഷന്‍ ക്യാമ്പ് ബഹിഷ്‌കരിച്ച് കെജിഎംഒഎ
X

കൊല്ലം കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലെ വാക്‌സിനേഷന്‍ ക്യാമ്പില്‍ നിന്ന് വിട്ടു നിന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ). നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ സവാദിന്റെ നേതൃത്വത്തിലെത്തിയ സംഘം ഡോക്ടര്‍മാരെ അസഭ്യം പറയുകയും ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ വാക്‌സിനേഷന്‍ ക്യാമ്പ് ബഹിഷ്‌കരിക്കുമെന്ന് സംഘടന അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൊല്ലം കോര്‍പ്പറേഷന്‍ സമീപത്തുള്ള ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പിലേക്ക് നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. സവാദും സംഘവുമെത്തി ജീവനക്കാരെ കൈയ്യേറ്റം ചെയ്‌തെന്ന പരാതി ഉയര്‍ന്നത്. ക്യാമ്പിലെ സ്റ്റാഫ് നഴ്‌സാണ് പൊലീസിന് പരാതി നല്‍കിയത്. പിന്‍വാതിലിലൂടെ വാക്‌സിന്‍ നല്‍കുന്നു എന്നാരോപിച്ചാണ് നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇവിടെ എത്തി ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്.

എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിച്ചില്ലെന്ന് എകെ സവാദ് പറയുന്നു. ജനപ്രതിനിധി എന്ന നിലയില്‍ സ്ഥലത്തെത്തി വിഷയം അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ തങ്ങളെ മര്‍ദ്ദിക്കുകയും വനിതാ പ്രവര്‍ത്തകരെ അടക്കം അസഭ്യം പറയുകയും ചെയ്‌തെന്ന് കെജിഎംഒ പറയുന്നു. കൊല്ലം മേയറെ ഈ വിവരം അറിയിച്ചിട്ടും കൃത്യമായ ഇടപെടല്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് സമരപരിപാടികളിലേക്ക് നീങ്ങുന്നത്. ദിവസേന നൂറിലധികം പേര്‍ വാക്‌സിനേഷനായി ഈ ക്യാമ്പിലെത്തുന്നുണ്ട്. പൊലീസ് കേസെടുക്കാത്ത പക്ഷം സമരം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം.

Next Story