‘സാമ്രാജ്യത്തിലേക്ക് ഒരു എത്തിനോട്ടം’; കെ ജി എഫ് ടീസർ പ്രഖ്യാപനവുമായി പ്രശാന്ത് നീൽ

കെജിഎഫിന്റെ രണ്ടാം വാർഷികത്തിൽ പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ പ്രശാന്ത് നീല്‍. ‘കെജിഎഫ് പാര്‍ട്ട്‌ 2’ന്റെ ടീസർ 2021 ജനുവരി 8ന് പുറത്തിറങ്ങുമെന്നാണ് സംവിധായകൻ ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.

സാമ്രാജ്യത്തിലേക്ക് ഒരു എത്തിനോട്ടം. ഒരു വർഷത്തെ സമയം എടുത്തു. എന്നാലും ഞങ്ങൾ എത്തുകയാണ് കൂടുതൽ ശക്തമായി. ‘കെജിഎഫ് പാര്‍ട്ട്‌ 2’ ടീസർ ജനുവരി 8ന് രാവിലെ 10.18 പുറത്തിറങ്ങും

പ്രശാന്ത് നീല്‍

ഹോമബിൾ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം പൂർത്തിയായ വിവരം സംവിധായകൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞിരുന്നു.

രവീണ ടണ്ടണ്‍, പ്രകാശ് രാജ്, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരാണ് രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്. രവി ബസൂര്‍ സംഗീതം. ഹോമെബിള്‍ ഫിലീംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 2019 മാര്‍ച്ചിലാണ് കെജിഎഫ് പാര്‍ട്ട്‌ 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. 2018ലാണ് കെജിഎഫ് പാര്‍ട്ട്‌ 1 റിലീസ് ചെയ്തത്.

Latest News