Top

റയലില്‍ നേരിട്ട അപമാനം പി.എസ്.ജിയിലും; ക്ലബ് വിടാന്‍ ഒരുങ്ങി നവാസ്, റാഞ്ചാന്‍ യുണൈറ്റഡും മിലാനും

തിബൗട്ട് കോര്‍ട്ടോയിസിന്റെ വരവോടെ രണ്ടാംനിരയിലേക്കു തരംതാഴ്ത്തപ്പെട്ട് റയല്‍ മാഡ്രിഡില്‍ അപമാനിതനായപ്പോഴാണ് കോസ്റ്റാറിക്കന്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് പാരീസിലേക്ക് വിമാനം കയറിയത്. ഇപ്പോള്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലും സമാന ദുരവസ്ഥ നേരിടുകയാണ് താരം. ഇറ്റാലിയന്‍ യുവതാരം ഡൊണ്ണാരുമ്മയുടെ വരവോടെ താന്‍ രണ്ടാം നിരയിലേക്കു പിന്തള്ളപ്പെടുമെന്നു കരുതുന്ന താരം പി.എസ്.ജി. വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. നവാസിനെ വിടുതല്‍ ചെയ്യുന്നതില്‍ ക്ലബിനും എതിര്‍പ്പില്ലെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവാസിനെ പി.എസ്.ജി. ഒഴിവാക്കിയാല്‍ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ […]

14 Jun 2021 11:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റയലില്‍ നേരിട്ട അപമാനം പി.എസ്.ജിയിലും; ക്ലബ് വിടാന്‍ ഒരുങ്ങി നവാസ്, റാഞ്ചാന്‍ യുണൈറ്റഡും മിലാനും
X

തിബൗട്ട് കോര്‍ട്ടോയിസിന്റെ വരവോടെ രണ്ടാംനിരയിലേക്കു തരംതാഴ്ത്തപ്പെട്ട് റയല്‍ മാഡ്രിഡില്‍ അപമാനിതനായപ്പോഴാണ് കോസ്റ്റാറിക്കന്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് പാരീസിലേക്ക് വിമാനം കയറിയത്. ഇപ്പോള്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലും സമാന ദുരവസ്ഥ നേരിടുകയാണ് താരം.

ഇറ്റാലിയന്‍ യുവതാരം ഡൊണ്ണാരുമ്മയുടെ വരവോടെ താന്‍ രണ്ടാം നിരയിലേക്കു പിന്തള്ളപ്പെടുമെന്നു കരുതുന്ന താരം പി.എസ്.ജി. വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. നവാസിനെ വിടുതല്‍ ചെയ്യുന്നതില്‍ ക്ലബിനും എതിര്‍പ്പില്ലെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവാസിനെ പി.എസ്.ജി. ഒഴിവാക്കിയാല്‍ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇറ്റാലിയന്‍ സീരി എ ക്ലബ് എ.സി. മിലാനും രംഗത്തുണ്ട്. സ്പാനിഷ് താരം ഡി ഹിയയാണ് നിലവില്‍ യുണൈറ്റഡിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍. അടുത്തിടെ ക്ലബ് വിട്ട അര്‍ജന്റീന്‍ താരം സെര്‍ജിയോ റൊമേറോയ്ക്കു പകരമാണ് അവര്‍ നവാസിനെ നോട്ടമിടുന്നത്.

അതേസമയം ഡൊണ്ണാരുമ്മ പോയ ഒഴിവിലേക്ക് മറ്റൊരു മികച്ച താരത്തെ ടീമില്‍ എത്തിക്കാന്‍ കഴിയാത്ത എ.സി. മിലാനാണ് നവാസില്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. ഡിഹിയ ഉള്ളതിനാല്‍ യുണൈറ്റഡിലേക്കു പോകുന്നതിനേക്കാള്‍ എ.സി. മിലാനാണ് നവാസും താല്‍പര്യപ്പെടുന്നത്.

Next Story

Popular Stories