Top

‘ഇപ്പോള്‍ സഹായിക്കാന്‍ കഴിയുക രാഹുല്‍ ദ്രാവിഡിനായിരിക്കും’; സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വിയര്‍ക്കുന്ന ഇംഗ്ലണ്ടിന് ഉപദേശവുമായി കെവിന്‍ പീറ്റേഴ്‌സണ്‍

ശ്രീലങ്കന്‍ പര്യടനത്തില്‍ പങ്കെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് ഉപദേശവുമായി ഇതിഹാസ താരം കെവിന്‍ പീറ്റേഴ്‌സണ്‍. ശ്രീലങ്കയുടെ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് താരങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതോടെയാണ് കെവിന്റെ ഉപദേശം. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് തനിക്കയച്ച ഇ-മെയില്‍ പ്രിന്റ് ചെയ്ത് താരങ്ങള്‍ക്ക് വിതരണം ചെയ്യൂ എന്നായിരുന്നു കെ.പിയുടെ ട്വീറ്റ്. ശ്രീലങ്കയുടെ പുതുമുഖ സ്പിന്നര്‍ ലസിത് എംബുള്‍ഡെനിയയുടെ പന്തുകള്‍ക്ക് മുന്നില്‍ വിയര്‍ക്കുകയാണ് ഇംഗ്ലീഷുകാര്‍. Crawley & Sibley need to go find the email that Dravid […]

24 Jan 2021 4:39 AM GMT

‘ഇപ്പോള്‍ സഹായിക്കാന്‍ കഴിയുക രാഹുല്‍ ദ്രാവിഡിനായിരിക്കും’; സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വിയര്‍ക്കുന്ന ഇംഗ്ലണ്ടിന് ഉപദേശവുമായി കെവിന്‍ പീറ്റേഴ്‌സണ്‍
X

ശ്രീലങ്കന്‍ പര്യടനത്തില്‍ പങ്കെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് ഉപദേശവുമായി ഇതിഹാസ താരം കെവിന്‍ പീറ്റേഴ്‌സണ്‍. ശ്രീലങ്കയുടെ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് താരങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതോടെയാണ് കെവിന്റെ ഉപദേശം. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് തനിക്കയച്ച ഇ-മെയില്‍ പ്രിന്റ് ചെയ്ത് താരങ്ങള്‍ക്ക് വിതരണം ചെയ്യൂ എന്നായിരുന്നു കെ.പിയുടെ ട്വീറ്റ്. ശ്രീലങ്കയുടെ പുതുമുഖ സ്പിന്നര്‍ ലസിത് എംബുള്‍ഡെനിയയുടെ പന്തുകള്‍ക്ക് മുന്നില്‍ വിയര്‍ക്കുകയാണ് ഇംഗ്ലീഷുകാര്‍.

വെറും 8 ടെസ്റ്റ് മാച്ചുകള്‍ മാത്രമാണ് എംബുള്‍ഡെനിയ കളിച്ചിട്ടുള്ളത്. പരിചയ സമ്പന്നരായ ഇംഗ്ലീഷ് നിരയ്ക്ക് പ്രതിരോധം തീര്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് താരത്തിന്റെ ബൗളിംഗ്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ നാല് മുന്‍നിര വിക്കറ്റുകള്‍ എംബുള്‍ഡെനിയ പോക്കറ്റിലാക്കി കഴിഞ്ഞു. മത്സരത്തില്‍ നായകന്‍ ജോ റൂട്ടിന്റെ സെഞ്ച്വറി പ്രകടനമാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സിനെ മുന്നോട്ടു നയിക്കുന്നത്.

ക്രിക്കറ്റില്‍ സജീവ സാന്നിദ്ധ്യമായിരുന്ന കാലഘട്ടത്തില്‍ കെവിന്‍ സ്പിന്നര്‍മാരെ നേരിടുന്നതില്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു. ഇന്ത്യയുടെ വന്‍മതില്‍ എന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡിന്റെ സഹായമാണ് അന്ന് താരത്തിന് സഹായകമായത്. അന്ന് ദ്രാവിഡ് തനിക്കയച്ച ഇ-മെയില്‍ സിബ്ലിക്കും ക്രോളിക്കും വിതരണം ചെയ്യുവെന്നാണ് പീറ്റേഴ്‌സണിന്റെ നിര്‍ദേശം. ഡോം സിബ്ലി പൂജ്യനായിട്ടാണ് എംബുള്‍ഡെനിയയ്ക്ക് മുന്നില്‍ കുടുങ്ങിയത്. ക്രോളിയാകട്ടെ 5 റണ്‍സ് മാത്രമാണ് നേടിയത്. എംബുള്‍ഡെനിയക്ക് തന്നെയാണ് വിക്കറ്റ് ലഭിച്ചത്.

ശ്രീലങ്കയ്ക്ക് പിന്നാലെ ഇംഗ്ലണ്ട് ഇന്ത്യയിലേക്കും വരാനിരിക്കുകയാണ്. നേരത്തെ ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാന്‍ ഇംഗ്ലണ്ട് വിയര്‍ക്കുമെന്ന് നിരവധി ഇതിഹാസ താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെന്നൈയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചായിരിക്കും ഒരുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

Next Story

Popular Stories