Top

കെവിന്‍ വധക്കേസ് പ്രതിയ്ക്ക് മര്‍ദ്ദനമേറ്റെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്; ആന്തരിക അവയവങ്ങള്‍ക്ക് പരുക്ക്; മെഡിക്കല്‍ കോളേജ് ഐസിയുവില്‍

കെവിന്‍ ദുരഭിമാന കേസില്‍ ജയിലില്‍ കഴിയുന്ന ഒന്‍പതാം പ്രതി ടിറ്റു ജെറോമിന് ക്രൂര മര്‍ദനമേറ്റെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങള്‍ക്ക് പരുക്കേറ്റതിനേത്തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ വച്ചാണ് ഇയാള്‍ക്ക് മര്‍ദനമേറ്റത്. ടിറ്റു ജെറോമിന്റെ പിതാവിന്റെ പരാതിയില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കെവിന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്‍പ്യുതാം പ്രതി ടിറ്റു ജെറോമിന്റെ പിതാവാണ് പരാതി യുമായി ഹൈക്കോടതിയെ […]

8 Jan 2021 8:03 AM GMT

കെവിന്‍ വധക്കേസ് പ്രതിയ്ക്ക് മര്‍ദ്ദനമേറ്റെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്; ആന്തരിക അവയവങ്ങള്‍ക്ക് പരുക്ക്; മെഡിക്കല്‍ കോളേജ് ഐസിയുവില്‍
X

കെവിന്‍ ദുരഭിമാന കേസില്‍ ജയിലില്‍ കഴിയുന്ന ഒന്‍പതാം പ്രതി ടിറ്റു ജെറോമിന് ക്രൂര മര്‍ദനമേറ്റെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങള്‍ക്ക് പരുക്കേറ്റതിനേത്തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ വച്ചാണ് ഇയാള്‍ക്ക് മര്‍ദനമേറ്റത്. ടിറ്റു ജെറോമിന്റെ പിതാവിന്റെ പരാതിയില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കെവിന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്‍പ്യുതാം പ്രതി ടിറ്റു ജെറോമിന്റെ പിതാവാണ് പരാതി യുമായി ഹൈക്കോടതിയെ സമീപിച്ചത്. ജയിലില്‍ വെച്ച് പ്രതി ക്രൂരമായി മര്‍ദിക്കപ്പെട്ടെന്ന് കരുതുന്നതായി ടിറ്റുവിന്റെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പറയുന്നു. അവശനിലയിലായ ടിറ്റോയെ ചികിത്സ നല്‍കാതെ സെല്ലില്‍ തന്നെ അടച്ചെന്നും ഹര്‍ജിയിലുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലാ ജഡ്ജിയും ഡിഎംഒയും ജയില്‍ ഐജിയും ഉടന്‍ പൂജപ്പുരയില്‍ എത്തണമെന്ന് ഹര്‍ജി പരിഗണിച്ച ശേഷം ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി നല്‍കിയ അടിയന്തിര ഉത്തരവില്‍ ഇന്ന് നാലു മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ നല്‍കിയ നിര്‍ദ്ദേശം. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി വേണ്ടെന്നും കോടതി പരാമര്‍ശിച്ചു. കോടതിയാണ് ശിക്ഷിച്ചത്, ജയിലിനുള്ളില്‍ പൊലീസുകാര്‍ പ്രത്യേകം ശിക്ഷ നടപ്പാക്കേണ്ടന്നും കോടതി പറഞ്ഞു. ഇതിനെ തുടര്‍ന്ന് ജയിലിലെത്തിയ ജില്ലാ ജഡ്ജി പരിശോധന നടത്തി പ്രാഥമികറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

സവര്‍ണ ക്രൈസ്തവ വിഭാഗത്തില്‍ പെട്ട കൊല്ലം സ്വദേശി നീനുവും ദളിത് ക്രൈസ്തവനായ കെവിനും പ്രണയിച്ച് വിവാഹിതരായിരുന്നു. ഇതിലെ ദുരഭിമാനമാണ് നീനുവിന്റെ ബന്ധുക്കള്‍ കൊല നടത്താന്‍ കാരണം. 2018 മെയ് 24നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാര്‍ക്കൊപ്പം നീനു പോകാന്‍ തയ്യാറായില്ല.

2018 മെയ് 28നാണ് കോട്ടം നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന്‍ പി ജോസഫിനെ (24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2018 മെയ് 27ന് പുലര്‍ച്ചെ മുഖ്യസാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച് സഹോദരന്‍ സാനുവിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗ സംഘം പ്രതികള്‍ അനീഷിനേയും കെവിനേയും തട്ടിക്കൊണ്ടുപോയി. ഇരുവരേയും കൊല്ലം ജില്ലയിലെ തെന്മലയിലെത്തിച്ചു. 28ന് അനീഷിനെ കോട്ടയത്ത് എത്തിച്ചു. 28ന് രാവിലെ 11 മണിയോടെ കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു. കെവിനെ മുക്കിക്കൊന്നതാണെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തി. 27ന് തന്നെ കെവിനെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് ജോസഫ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് അകമ്പടി പോകണമെന്ന ന്യായീകരണം പറഞ്ഞ് പൊലീസ് അടിയന്തര നടപടി സ്വീകരിച്ചില്ല.

കെവിന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്കും കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായി പരിഗണിച്ചായിരുന്നു കേസിന്റെ വിധി. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതികള്‍ക്ക് 40,000 രൂപ പിഴയും വിധിച്ചു.

Next Story