‘ടിറ്റുവിനെ മര്‍ദിച്ചത് ജയില്‍ ജീവനക്കാര്‍’; ശരീരത്തില്‍ ചൂരലുകൊണ്ട് അടിച്ചതിന്റെ പാടുകള്‍ ഉണ്ടെന്ന് ജില്ലാ ജഡ്ജി
കെവിന് വധകേസ് പ്രതി ടിറ്റു ജെറോമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മര്‍ദിച്ചത് ജയില്‍ ജീവനക്കാരനെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. തന്റെ പുറത്ത് ചവിട്ടിയെന്നും ചൂരല്‍കൊണ്ട് അടിച്ചെന്നും ടിറ്റു ജെറോം പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു ടിറ്റു ജെറോമിന് ജയിലില്‍ വെച്ച് മര്‍ദനമേറ്റത്. ഡിസംബര്‍ 24 ന് ചില തടവുകാര്‍ ജയിലില്‍ വെച്ച് മദ്യപിച്ചിരുന്നു. ഇതെ ചൊല്ലി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതെന്നാണ് ടിറ്റോ […]

കെവിന് വധകേസ് പ്രതി ടിറ്റു ജെറോമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മര്‍ദിച്ചത് ജയില്‍ ജീവനക്കാരനെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. തന്റെ പുറത്ത് ചവിട്ടിയെന്നും ചൂരല്‍കൊണ്ട് അടിച്ചെന്നും ടിറ്റു ജെറോം പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു ടിറ്റു ജെറോമിന് ജയിലില്‍ വെച്ച് മര്‍ദനമേറ്റത്. ഡിസംബര്‍ 24 ന് ചില തടവുകാര്‍ ജയിലില്‍ വെച്ച് മദ്യപിച്ചിരുന്നു. ഇതെ ചൊല്ലി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതെന്നാണ് ടിറ്റോ ജഡ്ജിക്ക് നല്കിയ മൊഴി.
ഉദ്യോഗസ്ഥര്‍ പുറത്ത് ചവിട്ടിയെന്നും ചൂരല്‍ കൊണ്ട് അടിച്ചെന്നും മൊഴിയില്‍ പറയുന്നു. മര്‍ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൃക്കയോട് ചേര്‍ന്ന ഭാഗത്താണ് മര്‍ദനമേറ്റതെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.
സംഭവത്തില്‍ മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമാക്കി സ്ഥലം മാറ്റിയിരുന്നു. പ്രിസണ്‍ ഓഫീസര്‍മാരായ ബിജു കുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കാണ് മാറ്റിയത്. ഒരാളെ നെയ്യാറ്റിന്‍കര സബ്ജയിലിലേക്കും മാറ്റി.
കെവിന് കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്പ്യുതാം പ്രതി ടിറ്റു ജെറോമിന്റെ പിതാവാണ് പരാതി യുമായി ഹൈക്കോടതിയെ സമീപിച്ചത്. ജയിലില്‍ വെച്ച് പ്രതി ക്രൂരമായി മര്‍ദിക്കപ്പെട്ടെന്ന് കരുതുന്നതായി ടിറ്റുവിന്റെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പറയുന്നു. അവശനിലയിലായ ടിറ്റോയെ ചികിത്സ നല്‍കാതെ സെല്ലില്‍ തന്നെ അടച്ചെന്നും ഹര്‍ജിയിലുണ്ടായിരുന്നു.
- TAGS:
- Kevin murder