മണ്ണെണ്ണ വിലയും വര്‍ധിച്ചു
ഇന്ധനവിലയും പാചകവാതക വിലയും വര്‍ധിക്കുന്നതിനിടെ റേഷന്‍ മണ്ണെണ്ണയുടെയും വില വര്‍ധിക്കുന്നു. ഈ മാസം 40 രൂപയാണ് മണ്ണെണ്ണ വില വര്‍ധിച്ചത്. ജനുവരിയില്‍ 30 രൂപയായിരുന്നു മണ്ണെണ്ണ വില. തുടര്‍ച്ചയായി മൂന്നാം തവണയാണ് മണ്ണെണ്ണ വില വര്‍ധിക്കുന്നത്. ഫെബ്രുവരിയില്‍ രണ്ട് ഘട്ടമായി വില വര്‍ധിപ്പിച്ച് 37 രൂപയായിരുന്നു. ഇതാണിപ്പോള്‍ വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്. നീല,വെള്ള കാര്‍ഡുകള്‍ക്ക് ഫെബ്രുവരിയില്‍ മണ്ണെണ്ണ ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം ലഭിക്കാത്തവര്‍ ഈ മാസം പുതുക്കിയ വിലപ്രകാരമാണ് മണ്ണെണ്ണ വാങ്ങേണ്ടത്. പാചകവാതക വില, ഇന്ധനവില എന്നിവ വര്ധിച്ചിരിക്കെയാണ് […]

ഇന്ധനവിലയും പാചകവാതക വിലയും വര്‍ധിക്കുന്നതിനിടെ റേഷന്‍ മണ്ണെണ്ണയുടെയും വില വര്‍ധിക്കുന്നു. ഈ മാസം 40 രൂപയാണ് മണ്ണെണ്ണ വില വര്‍ധിച്ചത്. ജനുവരിയില്‍ 30 രൂപയായിരുന്നു മണ്ണെണ്ണ വില. തുടര്‍ച്ചയായി മൂന്നാം തവണയാണ് മണ്ണെണ്ണ വില വര്‍ധിക്കുന്നത്. ഫെബ്രുവരിയില്‍ രണ്ട് ഘട്ടമായി വില വര്‍ധിപ്പിച്ച് 37 രൂപയായിരുന്നു.
ഇതാണിപ്പോള്‍ വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്. നീല,വെള്ള കാര്‍ഡുകള്‍ക്ക് ഫെബ്രുവരിയില്‍ മണ്ണെണ്ണ ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം ലഭിക്കാത്തവര്‍ ഈ മാസം പുതുക്കിയ വിലപ്രകാരമാണ് മണ്ണെണ്ണ വാങ്ങേണ്ടത്.
പാചകവാതക വില, ഇന്ധനവില എന്നിവ വര്ധിച്ചിരിക്കെയാണ് മണ്ണെണ്ണ വിലയും വര്‍ധിക്കുന്നത്. സിലിണ്ടറിന് 25 രൂപയാണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ 125 രൂപയാണ് പാചക വാതകത്തിന്റെ വില വര്‍ധിച്ചത്. കഴിഞ് ഒമ്പതു മാസത്തിനിടെ 22 രൂപയാണ് ഇന്ധനവിലയില്‍ വര്‍ധിച്ചത്.