Top

വിപി സാനു വീണ്ടും തെരഞ്ഞെടുപ്പ് കളത്തിലേക്ക്; മലപ്പുറത്ത് മത്സരിപ്പിച്ചേക്കും

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പരീക്ഷിച്ച് തോറ്റ എസ്എഫ്‌ഐ ദേശീയാധ്യക്ഷന്‍ വിപി സാനുവിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആലോചന. ജില്ലയിലെ ഏത് മണ്ഡലത്തിലും സാനുവിനെ മത്സരിച്ചേക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എല്‍ഡിഎഫിലെ നിരവധി പേര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സാധ്യത പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച വിപി സാനു ഒന്നര ലക്ഷത്തിലധികം വോട്ടിനാണ് പരാജയപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. പൊന്നാനിയിലും തവനൂരിലും നിലമ്പൂരിലും […]

17 Jan 2021 10:03 PM GMT

വിപി സാനു വീണ്ടും തെരഞ്ഞെടുപ്പ് കളത്തിലേക്ക്; മലപ്പുറത്ത് മത്സരിപ്പിച്ചേക്കും
X

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പരീക്ഷിച്ച് തോറ്റ എസ്എഫ്‌ഐ ദേശീയാധ്യക്ഷന്‍ വിപി സാനുവിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആലോചന. ജില്ലയിലെ ഏത് മണ്ഡലത്തിലും സാനുവിനെ മത്സരിച്ചേക്കാം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എല്‍ഡിഎഫിലെ നിരവധി പേര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സാധ്യത പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച വിപി സാനു ഒന്നര ലക്ഷത്തിലധികം വോട്ടിനാണ് പരാജയപ്പെട്ടത്.

എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. പൊന്നാനിയിലും തവനൂരിലും നിലമ്പൂരിലും പാര്‍ട്ടി മികച്ച വിജയം നേടുകയായിരുന്നു. ഈ സാധ്യത കണക്കിലെടുത്ത് യുവാക്കളെ കളത്തിലിറക്കാനാണ് പാര്‍ട്ടി നീക്കം.

യുഡിഎഫിലും സീറ്റ് ചര്‍ച്ചകള്‍ സജീവമാണ്. പികെ കുഞ്ഞാലിക്കുട്ടി രാജി വെക്കുന്നതോടെ ഒഴിവ് വരുന്ന മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ എന്‍ ഷംസുദ്ദീനോ അബ്ദുള്‍ സമദ് സമദാനിയോ മത്സരിക്കും. ഷംസുദ്ദീനാണ് സാധ്യതയേറെ. ഷംസുദ്ദീന്‍ മലപ്പുറത്തേക്ക് മാറിയാല്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഏതെങ്കിലും യുവനേതാക്കളെ പരിഗണിക്കും.

Next Story