Top

മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് ; ആദ്യ പത്തില്‍ ആറും മലയാളികള്‍, മുന്നില്‍ യൂസഫലി

അന്താരാഷ്ട്ര ബിസിനസ് മാഗസിനായ ഫോബ്‌സ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടിക പുറത്തു വിട്ടു. പട്ടികയിലെ ആദ്യ പത്തില്‍ ആറു പേരും മലയാളികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും സ്ഥാപകനുമായ രവി പിള്ള, ജെംസ് എഡ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി, വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഷംസീര്‍ വയലില്‍, കെഎഫ്എഫ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊല്ലന്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് ചീഫ് […]

18 Jan 2021 7:23 AM GMT

മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക പുറത്തുവിട്ട്  ഫോബ്‌സ്  ; ആദ്യ പത്തില്‍ ആറും മലയാളികള്‍, മുന്നില്‍ യൂസഫലി
X

അന്താരാഷ്ട്ര ബിസിനസ് മാഗസിനായ ഫോബ്‌സ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടിക പുറത്തു വിട്ടു. പട്ടികയിലെ ആദ്യ പത്തില്‍ ആറു പേരും മലയാളികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും സ്ഥാപകനുമായ രവി പിള്ള, ജെംസ് എഡ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി, വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഷംസീര്‍ വയലില്‍, കെഎഫ്എഫ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊല്ലന്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് ചീഫ് അദീബ് അഹമ്മദ് എന്നിവരാണ് ആദ്യ പത്തിലുള്‍പ്പെട്ടിരിക്കുന്നത്.

മുതിര്‍ന്ന വ്യവസായ പ്രമുഖരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെങ്കിലും പുതു തലമുറയില്‍പെടുന്ന അബീദ് അഹമ്മദ് പട്ടികയിലുള്‍പ്പെട്ടത് ശ്രദ്ധേയമായി. മിഡില്‍ ഈസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായികളില്‍ എട്ട് ശതകോടീശ്വരന്‍മാരാണുള്ളത്. എംഎ യൂസഫലിയുടെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് രവി പിള്ളയുടെ ആര്‍ജി ഗ്രൂപ്പ് എന്നിവ മിഡില്‍ ഈസ്റ്റിലെ വമ്പന്‍ ബിസിനസ് സംരഭകങ്ങളായി മിഡില്‍ ഈസ്റ്റില്‍ വ്യാപിക്കുകയാണ്.

Next Story

Popular Stories