Top

പ്രൊഫ ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പാളാക്കി; കേരളവര്‍മ്മയിലെ പ്രിന്‍സിപ്പാള്‍ രാജിവെച്ചു

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പാള്‍ ജയദേവന്‍ സ്ഥാനം രാജിവെച്ചു. പ്രൊഫസര്‍ ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പാളാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് ജയദേവന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയുള്ള എ വിജയരാഘവന്റെ ഭാര്യയായ പ്രൊഫ ബിന്ദുവിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചത്. കോളേജില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കുന്നത്. ഏഴ് വര്‍ഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് പ്രിന്‍സിപ്പാള്‍ സ്ഥാനമൊഴിയുന്നത്. വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് പ്രിന്‍സിപ്പാള്‍ കത്തില്‍ ചോദിക്കുന്നു.തന്നോട് കൂടിയാലോചിക്കാതെയാണ് […]

17 Nov 2020 9:51 AM GMT

പ്രൊഫ ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പാളാക്കി; കേരളവര്‍മ്മയിലെ പ്രിന്‍സിപ്പാള്‍ രാജിവെച്ചു
X

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പാള്‍ ജയദേവന്‍ സ്ഥാനം രാജിവെച്ചു. പ്രൊഫസര്‍ ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പാളാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് ജയദേവന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കൈമാറി.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയുള്ള എ വിജയരാഘവന്റെ ഭാര്യയായ പ്രൊഫ ബിന്ദുവിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചത്. കോളേജില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കുന്നത്.

ഏഴ് വര്‍ഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് പ്രിന്‍സിപ്പാള്‍ സ്ഥാനമൊഴിയുന്നത്. വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് പ്രിന്‍സിപ്പാള്‍ കത്തില്‍ ചോദിക്കുന്നു.തന്നോട് കൂടിയാലോചിക്കാതെയാണ് വൈസ് പ്രിന്‍സിപ്പാളിനെ നിയമിച്ചത്. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാവുന്നത് ഭരണപ്രതിസന്ധി ഉണ്ടാക്കും. ഈ സാഹചര്യത്തിലാണ് സ്ഥാനം ഒഴിയുന്നതെന്നും ജയദേവന്‍ രാജികത്തില്‍ പറഞ്ഞു.

കോളേജില്‍ കിഫ്ബി, ഡെവലപ്മെന്റ് ഫോറം, പിടിഎ എന്നിവയുടെ സഹായത്തോടെ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെയും എന്‍ഐആര്‍എഫ്, നാക് തുടങ്ങിയ അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങളുടെയും സ്വതന്ത്രചുമതല വൈസ് പ്രിന്‍സിപ്പലിനാണ്. ഇതോടെ പരീക്ഷ നടത്തിപ്പും കോളേജിന്റെ നടത്തിപ്പും മാത്രമായി പ്രിന്‍സിപ്പലിനെ ഒതുക്കിയെന്നാണ് ആരോപണമുയര്‍ന്നത്.

Next Story