Top

ബക്രീദ് ഇളവുകൾ ഇന്ന് അവസാനിക്കും; സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരും

തിരുവനന്തപുരം: കേരളത്തിൽ വാരാന്ത്യ ലോക്ഡൗൺ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. അതേസമയം ബക്രീദുമായി ബന്ധപ്പെട്ട നൽകിയ ഇളവുകളുടെ കാലാവധി ഇന്ന് അവസാനിക്കും. നേരത്തെ കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകിയതിൽ സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. കാറ്റഗറി ഡി എന്ന് അടയാളപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തെ കോടതി കടുത്ത ഭാഷയിൽ തന്നെ വിമർശിച്ചു. ജൂലൈ 19 ന് യാതൊരു നിയന്ത്രണവുമില്ലാതെ ഡി കാറ്റഗറിയിലും എല്ലാ […]

20 July 2021 6:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബക്രീദ് ഇളവുകൾ ഇന്ന് അവസാനിക്കും; സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരും
X

തിരുവനന്തപുരം: കേരളത്തിൽ വാരാന്ത്യ ലോക്ഡൗൺ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. അതേസമയം ബക്രീദുമായി ബന്ധപ്പെട്ട നൽകിയ ഇളവുകളുടെ കാലാവധി ഇന്ന് അവസാനിക്കും. നേരത്തെ കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകിയതിൽ സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു.

കാറ്റഗറി ഡി എന്ന് അടയാളപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തെ കോടതി കടുത്ത ഭാഷയിൽ തന്നെ വിമർശിച്ചു. ജൂലൈ 19 ന് യാതൊരു നിയന്ത്രണവുമില്ലാതെ ഡി കാറ്റഗറിയിലും എല്ലാ കടകളും തുറക്കാൻ അനുവദിച്ചു. തീവ്ര വ്യാപന മേഖലയായ ഡി കാറ്റഗറിയിൽ എന്തിന് ഇളവ് കൊടുത്തു എന്ന ചോദ്യവും കോടതി ഉന്നയിക്കുന്നുണ്ട്.

ഉത്തർ പ്രദേശിലെ കൻവർ യാത്രയുമായി ബന്ധപ്പെട്ട കേസിൽ പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടി. ഇളവുകൾ മൂലം സ്ഥിതിഗതികൾ രൂക്ഷമാവുന്ന സ്ഥിതി ഉണ്ടായാൽ പ്രത്യാഘാതം നേരിടേണ്ടിവരും. ഇളവ് കടുത്ത ആശങ്കുണ്ടാക്കുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. കേരളം സമ്മർദ്ദ ഗ്രൂപ്പുകൾക്ക് വിധേയമായി പ്രവർത്തിക്കുന്നു എന്നും കോടതി കുറ്റപ്പെടുത്തി.

കേരളം ജീവിക്കാനുള്ള അവകാശക്കിന് എതിര് നിൽക്കരുത്. ഇപ്പോഴത്തെ തീരുമാനങ്ങൾ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് വിരുദ്ധമായി നിൽക്കുന്നതാണ്. ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാത്ത ദയനീയ സ്ഥിതിയാണ് ഉള്ളതെന്നും കോടതി വിമർശിക്കുന്നു. സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം.

Next Story