Top

'തൃശ്ശൂർ ഭദ്രാസനാധിപന്റെ പ്രസ്താവന വ്യക്തിപരം'; പി സി ജോർജിനെതിരായി പറഞ്ഞത് സഭയുടെ നിലപാടല്ലെന്ന് ഓർത്തഡോക്സ് സഭ

29 May 2022 8:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശ്ശൂർ ഭദ്രാസനാധിപന്റെ പ്രസ്താവന വ്യക്തിപരം; പി സി ജോർജിനെതിരായി പറഞ്ഞത് സഭയുടെ നിലപാടല്ലെന്ന് ഓർത്തഡോക്സ് സഭ
X

കൊച്ചി: ജനപക്ഷം നേതാവ് പി സി ജോർജിനെതിരായ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസിൻറെ പ്രസ്താവന തികച്ചും വ്യക്തിപരമെന്ന് ഓർത്തഡോക്സ് സഭ. മാർ മിലിത്തോസ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ക്രൈസ്തവരുടെ പ്രതിനിധിയായി പി സി ജോർജിനെ കാണാനാകില്ലെന്നായിരുന്നു ഓർത്തഡോക്സ്‌ സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ് പറഞ്ഞത്.

പിസി ജോർജിനെ ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ഏൽപ്പിച്ചിട്ടില്ലെന്നും മാർ മിലിത്തിയോസ് പറഞ്ഞിരുന്നു. ജോർജ് ക്രിസ്ത്യനികളുടെ ചാമ്പ്യനാകണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും മാർ മിലിത്തോസ് പറഞ്ഞിരുന്നു.

'നർകോടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങൾ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കൾ ഉന്നയിക്കുന്നതിന് പിന്നിൽ അവരുടെ വ്യക്തി താത്പര്യമാണ്. വിശ്വാസികളാണ് സഭ നേതൃത്വത്തെ തിരുത്തേണ്ടത്. കോൺഗ്രസും ഇടത് പക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ല. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും' ആണ് അദ്ദേഹം വിമർശിച്ചത്.

STORY HIGHLIGHTS: Yuhanon mar meletius statement against p c George is strictly personal says orthodox

Next Story