Top

തൃശ്ശൂരില്‍ ഹലാല്‍ ഫുഡ് ഫെസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ് കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

24 Nov 2021 3:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശ്ശൂരില്‍ ഹലാല്‍ ഫുഡ് ഫെസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ്
X

ഭക്ഷത്തില്‍ മതം കലർത്തുന്ന വിദ്വേഷപ്രചാരണങ്ങള്‍ക്കെതിരായ ഡിവെെഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിനിടെ ഹലാല്‍ ഫെസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കൈപമംഗലം എറിയാട് വെച്ചായിരുന്നു ഫുഡ് ഫെസ്റ്റ്.

'ഭക്ഷണത്തില്‍ പോലും വര്‍ഗീയ വിഷം കലര്‍ത്തുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ… വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ..' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

കേരളത്തില്‍ വേരുറപ്പിക്കാനായി ഹലാൽ വിവാദം പോലുള്ള വിവാദങ്ങളെ കൂട്ടുപിടിക്കാനാണ് സംഘപരിവാർ ശ്രമമെന്ന് രിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ പറഞ്ഞു.

ഇതിനിടെ ഡിവെെഎഫ്ഐ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ഫുഡ് സ്ട്രീറ്റും ശ്രദ്ധേയമായി. ഭക്ഷണത്തില്‍ മതം കലര്‍ത്തിയുള്ള സംഘപരിവാര്‍ സംഘടനകളുടെ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് നവംബര്‍ 24ന് ജില്ലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 'ഫുഡ് സ്ട്രീറ്റ് ' സംഘടിപ്പിച്ചത്.

പോർക്കും ബീഫും ഒരുമിച്ച് വിളമ്പിയ ഫെസ്റ്റിനെ പിന്തുണച്ചും എതിർത്തും രണ്ട് വിഭാഗങ്ങള്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയിലും ഫെസ്റ്റ് ചർച്ചയായി. ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന സംഘപരിവാര്‍ അനുഭാവി ശങ്കു ടി ദാസിന്റെ പോസ്റ്റുമായി കൂട്ടിച്ചേര്‍ത്ത് പരിഹാസിച്ചായിരുന്നു എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലീയയുടെ പ്രതികരണം.

' ഡി.വൈ.എഫ്.ഐ മിത്രങ്ങള്‍ക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം' എന്ന് ഫാത്തിമ കുറിച്ചു.

''നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാല്‍ വര്‍ഗ്ഗീയതക്ക് എതിരെ പോര്‍ക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നോണ്‍ ഹലാല്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാര്‍ഹവുമാണ്. ബജരംഗ് ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നത്. അഭിവാദ്യങ്ങള്‍'' ശങ്കു ടി ദാസ് അഭിനന്ദന കുറിപ്പില്‍ പറയുന്നു.




Next Story

Popular Stories