Top

'എസ്എഫ്‌ഐ കൊടിമരം തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, ആക്രമണത്തിന് തൊട്ടുമുന്‍പ് നേതാക്കള്‍ക്കൊപ്പം'; വീഡിയോ പുറത്തുവിട്ട് എസ്എഫ്‌ഐ

എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റിയാണ് വീഡിയോ പുറത്തുവിട്ടത്

15 Jan 2022 1:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്എഫ്‌ഐ കൊടിമരം തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, ആക്രമണത്തിന് തൊട്ടുമുന്‍പ് നേതാക്കള്‍ക്കൊപ്പം; വീഡിയോ പുറത്തുവിട്ട് എസ്എഫ്‌ഐ
X

എറണാകുളം ലോ കോളേജിലെ എസ്എഫ്‌ഐ കൊടിമരം തകര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും സംഘവും മതില്‍ ചാടുന്ന വീഡിയോ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍, കൊച്ചി നഗരസഭയിലെ വാത്തുരുത്തി ഡിവിഷനിലെ കൗണ്‍സിലര്‍ ടിബിന്‍ ദേവസ്യം എന്നിവര്‍ എസ്എഫ്‌ഐ കൊടിമരം തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റിയാണ് വീഡിയോ പുറത്തുവിട്ടത്. അക്രമത്തിന് തൊട്ടുമുന്‍പ് ഇരുവരും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, ഹൈബ് ഈഡന്‍ എംപി എന്നിവര്‍ക്കൊപ്പമുണ്ടായിരുന്നെന്നും എസ്എഫ്‌ഐ ആരോപിച്ചു.

എസ്എഫ്‌ഐ പറയുന്നു: വിഡിയോയില്‍ കാണുന്ന രണ്ടുപേരില്‍ ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആണ് പേര് പി വൈ ഷാജഹാന്‍, കൂടെയുള്ളവന്‍ കൊച്ചി നഗരസഭയിലെ വാത്തുരുത്തി ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടിബിന്‍ ദേവസ്യ. ഇന്നലെ രാത്രി എറണാകുളം ഗവണ്മെന്റ് ലോ കോളേജില്‍ അതിക്രമിച്ചു കയറി എസ്എഫ്‌ഐയുടെ കൊടിമരവും പ്രചരണ സാമഗ്രികളും തകര്‍ക്കുന്നത് ഈ രണ്ട് ക്രിമിനല്‍ നേതാക്കളാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയുടെയും, നഗരസഭയിലെ ജനപ്രതിനിധിയുടെയും കാല് നിലത്തുറയ്ക്കാത്തതും, നാവു കുഴയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഈ ക്രിമിനലുകള്‍ കോളേജ് ആക്രമിക്കാന്‍ ഇറങ്ങുന്നതിനു തൊട്ട് മുന്‍പ് എറണാകുളം dcc പ്രസിഡന്റിന്റെയും സ്ഥലം MP യുടെയും കൂടെയായിരുന്നെന്നു അവരുടെ തന്നെ ഫേസ്ബുക് പോസ്റ്റില്‍ നിന്നും വ്യക്തമാണ്. കള്ളും കഞ്ചാവുമടിച്ച് ക്യാമ്പസുകളില്‍ പ്രകോപനം സൃഷ്ടിച്ച് അക്രമം അഴിച്ചുവിടാനുള്ള ശ്രമത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിന്മാറണം. കള്ളൊഴിച്ചു കൊടുത്തു കൈയ്യില്‍ ആയുധവും പിടിപ്പിച്ചു ഊത്തന്‍മാരെ ക്യാമ്പസ്സിലേക്ക് പറഞ്ഞുവിടുന്ന ഏര്‍പ്പാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റും സ്ഥലം MP യും അവസാനിപ്പിക്കണം.



Next Story

Popular Stories