പ്രണയം നടിച്ച് പതിമൂന്നുകാരിയെ പീഡിപ്പിച്ചു; വണ്ടിപ്പെരിയാറില്‍ 22 കാരന് പിടിയില്‍
സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി വിവരം തുറന്നു പറഞ്ഞത്
20 Nov 2022 10:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച 22 കാരന് പിടിയില്‍. ഡൈമുക്ക് സ്വദേശി നിധീഷാണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി വിവരം തുറന്നു പറഞ്ഞത്.
പ്രണയം നടിച്ച് നിധീഷ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ഓട്ടോറിക്ഷയില്‍ വെച്ചാണ് നിധീഷ് പെണ്‍കുട്ടിയെ ലൈഗികമായി പീഡനത്തിനരയാക്കിയത്. ചൈല്‍ഡ് ലൈന്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ പൊലീസ് പ്രതിയെ പിടികൂടിയത്.
വണ്ടിപ്പെരിയാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നിധീഷ്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത നിധീഷിനെ നാളെ കോടതിയില്‍ ഹാജരാക്കും.
Story highlights: youth arrested in Vandiperiyar
- TAGS:
- Idukki
- Vandiperiyar
- Kerala
- Police
Next Story