Top

അരിക്കിടയില്‍ എംഡിഎംഎ; യുവാവ് പിടിയില്‍

രേഖകള്‍ പരിശോധിക്കുന്നതിനിടെ ഇയാള്‍ പരിഭ്രാന്തി പ്രകടിപ്പിക്കുകയായിരുന്നു

4 Oct 2022 4:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അരിക്കിടയില്‍ എംഡിഎംഎ; യുവാവ് പിടിയില്‍
X

തൃശൂര്‍: അരിക്കിടയില്‍ എംഡിഎംഎ കടത്തിയ യുവാവ് കൊടുങ്ങല്ലൂരില്‍ പിടിയില്‍. വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. എടവിലങ്ങ് കാര സ്വദേശി പാറാശ്ശേരി രമേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ എത്തിയ രമേഷിനെ പൊലീസ് തടഞ്ഞു. രേഖകള്‍ പരിശോധിക്കുന്നതിനിടെ ഇയാള്‍ പരിഭ്രാന്തി പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് രമേഷിന്റെ ബാഗ് പരിശോധിച്ചു. അരിയടക്കമുള്ള സാധനങ്ങളായിരുന്നു ബാഗിലുണ്ടായിരുന്നത്. അതില്‍ എംഡിഎംഎ ഒളിച്ചു കടത്തുകയായിരുന്നു.

രമേഷ് ലഹരിക്ക് അടിമയാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ സിഐ ഇ ആര്‍ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

Story highlights: Youth arrested in police checkin on Thrissur duting police checking

Next Story