ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പതിനെട്ടുകാരന് പിടിയില്‍
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരന് പിടിയില്‍.
16 Nov 2022 11:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരന് പിടിയില്‍. കടയ്ക്കല്‍ ഇടത്തറ തോട്ടത്തുവിള വീട്ടില്‍ നീരജ് ആണ് അറസ്റ്റിലായത്. ഏഴിലും എട്ടിലും പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. കൊല്ലം കടയ്ക്കല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഇന്‍സ്റ്റഗ്രാമിലുടെ പരിചയപ്പെട്ട ചടയമംഗലം കടയ്ക്കല്‍ സ്വദേശികളായ പെണ്‍കുട്ടികളാണ് ലൈംഗികമായി പീഡനത്തിനിരയായത്. പ്രതിക്കെതിരെ സമാനമായ വേറെ കേസുകളും ഉണ്ട്. പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ലഭിച്ച ശേഷം പ്രതി ഇവരെ ഭീഷണിപ്പെടുത്തി വീടിനു പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു.
നാട്ടുകാരാണ് നീരജിനെ പിടികൂടിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് മറ്റ് പെണ്‍കുട്ടികളും നീരജിന്റെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
STORY HIGHLIGHTS: Youth arrested in Kollam