സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കൊല്ലത്ത് യുവാവ് അറസ്റ്റില്‍
സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ ഇടുക്കി നെടുങ്കണ്ടത്തു നിന്നുമാണ് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്
11 Nov 2022 11:26 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. ഉടുമ്പന്‍ചോല ചോറ്റുപാറയില്‍ ഹരികൃഷ്ണനെ (20) യാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
ഇടുക്കി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് ഇയാള്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയ ആക്കിയെന്നാണ് പരാതി.സമൂഹമാധ്യമങ്ങളിലും മറ്റും പെണ്‍കുട്ടിയുടെ ഫോട്ടോയും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ ഇടുക്കി നെടുങ്കണ്ടത്തു നിന്നുമാണ് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കരുനാഗപ്പള്ളി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ ജയകുമാര്‍, എസ്ഐമാരായ സുജാതന്‍പിള്ള, രാജേന്ദ്രന്‍പിള്ള, എഎസ്ഐ വേണുഗോപാല്‍, സിപിഒ മാരായ രജീഷ്, ബഷീര്ഖാന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Story highlights: Youth arrested in Kollam