Top

റോഡില്‍ വെള്ളമായതിനാല്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നു, ട്രെയിന്‍ വന്നപ്പോള്‍ തോട്ടില്‍ വീണ യുവതി മരിച്ചു

6 Aug 2022 6:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോഡില്‍ വെള്ളമായതിനാല്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നു, ട്രെയിന്‍ വന്നപ്പോള്‍ തോട്ടില്‍ വീണ യുവതി മരിച്ചു
X

തൃശൂർ: ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടക്കവെ തോട്ടിൽ വീണ് പരുക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ വി ആർ പുരം സ്വദേശി ദേവി കൃഷ്ണയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയയെ (35) നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

ചാലക്കുടി വി ആർ പുരത്താണ് സംഭവം. റോഡിൽ വെള്ളമായതിനാൽ റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് കണ്ട് ഇവർ ട്രാക്കിൽ നിന്ന് മാറി നിന്നപ്പോൾ ശ്കതമായ കാറ്റിനെ തുടർന്ന് തോട്ടിൽ വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ദേവീ കൃഷ്ണ മരിക്കുകയായിരുന്നു.


ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച് തോട്ടിലേക്ക് മറിഞ്ഞു; വനിതാ ഡോക്ടറും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതകരമായി

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച് വഴി തെറ്റി വനിത ഡോക്ടറും കുടുംബവും സഞ്ചരിച്ച തോട്ടിലേക്ക് മറിഞ്ഞു. തിരുവല്ല സ്വദേശികളായ ഡോക്ടർ സോണിയ, മൂന്നു മാസം പ്രായമായ കുഞ്ഞ്, മാതാവ്, വാഹനം ഓടിച്ചിരുന്ന ബന്ധു എന്നിവരാണ് അപകടത്തിൽപെട്ടത്.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുന്നതിനിടയിൽ നാട്ടകം പാറേച്ചാൽ ബൈപാസിലായിരുന്നു സംഭവം. ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടയിൽ വഴി തെറ്റിയ ഇവർ പാറേച്ചാൽ ബൈപാസിൽ എത്തുകയും സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു. കാറിനുള്ളിൽ നിന്നു അത്ഭുതകരമായാണ് ഇവർ രക്ഷപെട്ടത്.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപെടുത്തിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് സംഘവും അഗ്‌നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയാണ് സോണിയയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.

STORY HIGHLIGHTS: young woman died after falling into river while walking along the railway track in Chalakudy

Next Story