Top

പെണ്‍കുട്ടിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; പ്രണയ നൈരാശ്യമെന്ന് മൊഴി

9 Jun 2022 10:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെണ്‍കുട്ടിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; പ്രണയ നൈരാശ്യമെന്ന് മൊഴി
X

കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിക്ക് വെട്ടേറ്റു. നാദാപുരം പേരോട് സ്വദേശി നഹീമയെ റഫ്‌നാസ് എന്ന യുവാവാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. റഫ്‌നാസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നാദാപുരത്തെ സ്വകാര്യ കോളേജിലെ ബി കോം വിദ്യാര്‍ത്ഥിനിയാണ് വെട്ടേറ്റ നഹീമ.

ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ നാദാപുരം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഫ്‌നാസിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്ന് യുവാവ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയുടെ തലക്ക് പുറകിലാണ് വെട്ടേറ്റത്. വെട്ടേറ്റ പെണ്‍കുട്ടിയെ നാദാപുരം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വടകരയിലേക്ക് മാറ്റി.

STORY HIGHLIGHTS: Young man tries to commit suicide by mutilating girl; Saying that love is frustrating

Next Story