Top

കുറ്റ്യാടി ചുരത്തില്‍ യുവാവ് കാറിനുള്ളില്‍ തീ കൊളുത്തി; ജീവന്‍ രക്ഷിച്ച് നാട്ടുകാര്‍

17 Oct 2021 1:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറ്റ്യാടി ചുരത്തില്‍ യുവാവ് കാറിനുള്ളില്‍ തീ കൊളുത്തി; ജീവന്‍ രക്ഷിച്ച് നാട്ടുകാര്‍
X

കോഴിക്കോട്: കുറ്റ്യാടി ചുരത്തിന് സമീപത്ത് യുവാവ് യുവാവ് സ്വയം തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചു. കാറിനുള്ളില്‍ വെച്ച് പെട്രോേള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. എന്നാല്‍ കാറിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയെത്തി ഇയാളെ രക്ഷപ്പെടുത്തി. യുവാവിന്റെ വ്യക്തി വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നിരവധി തവണ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇയാള്‍ പേരോ മേല്‍വിലാസമോ പറയാന്‍ തയ്യാറായിട്ടില്ല. നാട്ടുകാര്‍ കാറിന്റെ ചില്ലു തകര്‍ത്താണ് ഇയാളെ പുറത്തെടുത്തത്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്.

Next Story

Popular Stories