Top

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; യുവാവിന് 50വർഷം തടവ്

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്

28 Sep 2022 9:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; യുവാവിന് 50വർഷം തടവ്
X

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിനു 50വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. കുന്നംകുളം പോർക്കുളം പന്തായിൽ വീട്ടിൽ സായൂജിനാണ് ശിക്ഷ.

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നാണ് കേസ്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെൺകുട്ടിയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറുകയും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയപ്പോഴാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

STORY HIGHLIGHTS: young man has been sentenced to 50 years in pocso case

Next Story