ലിഫ്റ്റിന്റെ വാതിലിനിടയില്‍ തല കുടുങ്ങി; മധ്യവയസ്കന് ദാരുണാന്ത്യം
സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റിലാണ് സതീഷിന്റെ തല കുടുങ്ങിയത്.
10 May 2022 12:30 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജോലിക്കിടെ തല ലിഫ്റ്റിനിടയില്‍ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. നേമം സ്വദേശി സതീഷ് കുമാറാണ് ജോലിക്കിടെ അപകടത്തില്‍ മരിച്ചത്. അമ്പലമുക്കിലെ എസ്കെപി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാര്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റിലാണ് തല കുടുങ്ങി മരിച്ചത്.
ഫയര്‍ഫോഴ്സ് എത്തി സതീഷിനെ ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ സതീഷിനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേമം സ്വദേശിയായ സതീഷ് കുമാര്‍ വര്‍ഷങ്ങളായി ഇതേ കടയിലെ ജീവനക്കാരനായിരുന്നു.
Next Story