Top

നാല് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത

ബം​ഗാ​ൾ ഉൾക്കടലിൽ രൂപം കൊണ്ട 'അസാനി' ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായുള്ള മഴയാണിത്.

9 May 2022 10:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാല് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത
X

തിരുവനന്തപുരം: കേരളത്തിലെ നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പി​ന്റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബം​ഗാ​ൾ ഉൾക്കടലിൽ രൂപം കൊണ്ട 'അസാനി' ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായുള്ള മഴയാണിത്.

ഈ ജില്ലകളിൽ അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിയോട് കൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

അതി തീവ്രചുഴലിക്കാറ്റായ 'അസാനി' ഇപ്പോൾ മധ്യ പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിലാണ്. മെയ് 10 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് വടക്കൻ ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തിന് സമീപത്തെത്തി കാറ്റിന് ശക്തി കുറയാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Story Highlights : Yellow alert in four districts; Chance of heavy rain in Kerala

Next Story