Top

'നമ്മൾ ജീവിക്കുന്നത് പട്ടികളുടെ റിപ്പബ്ലിക്കിൽ'; റോഡിലൂടെ നടക്കുമ്പോൾ നായ്ക്കളേയും കുഴിയേയും പേടിക്കണമെന്ന് എം മുകുന്ദൻ

17 Sep 2022 8:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നമ്മൾ ജീവിക്കുന്നത് പട്ടികളുടെ റിപ്പബ്ലിക്കിൽ; റോഡിലൂടെ നടക്കുമ്പോൾ നായ്ക്കളേയും കുഴിയേയും പേടിക്കണമെന്ന് എം മുകുന്ദൻ
X

കാസർ​ഗോഡ്: റോഡിലൂടെ നടക്കുമ്പോൾ നായ്ക്കളേയും കുഴിയേയും പേടിക്കേണ്ട അവസ്ഥയാണ് നിലവിലുളളതെന്ന വിമർശനവുമായി Writer M Mukundan. നമ്മൾ ഇപ്പോൾ ജീവിക്കുന്നത് പട്ടികളുടെ റിപ്പബ്ലിക്കിലാണ്. അതിൽ നമ്മുക്ക് നാണക്കേടും വേദനയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പുസ്തോകത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം മുകുന്ദൻ.

'കൊവിഡ് കാലം കഴിഞ്ഞ് വേണം തനിക്ക് മുണ്ട് മടക്കികുത്തി റോഡിലൂടെയൊക്കെ നടക്കാൻ. ചായക്കടയിൽ കയറി ഒരു ചായ കുടിക്കണം എന്നൊക്കെ മോഹിച്ചിരുന്നു. എന്നാൽ നമ്മളിപ്പോൾ ജീവിക്കുന്നത് വൈറസിന്റെ കാലത്ത് അല്ല. നമ്മളിപ്പോൾ ജീവിക്കുന്നത് പട്ടികളുടെ റിപ്പബ്ലിക്കിലാണ്. കൊവിഡ് വൈറസ് പോയി ഇപ്പോൾ മറ്റൊരു ജീവി നമ്മളെ ഭയപ്പെടുത്തുന്നു.' എന്ന് മുകുന്ദൻ പറഞ്ഞു.

'പട്ടികൾ ഒരു റിപ്പബ്ലിക് സ്ഥാപിച്ചിരിക്കുകയാണ്. അതില്‍ നമുക്ക് നാണക്കേടും വേദനയുമുണ്ട്. പട്ടികളുടെ റിപ്പബ്ലിക്കിനെ നമുക്ക് അഴിച്ചുപണിഞ്ഞ് റോഡിൽ കൂടി നടക്കണം. വളരെയധികം പ്രബുദ്ധ സമൂഹമാണ് നമ്മൾ. അത്രയേറെ ചിന്തിക്കുന്നവരും വായിക്കുന്നവരുമാണ്. പക്ഷേ അപ്പോഴും റോഡില്‍ കുഴികളുണ്ട്. കുഴിയില്‍ വീണ് ചെറുപ്പക്കാരും കുട്ടികളും മരിക്കുന്നുണ്ട്.' എന്ന് മുകുന്ദൻ പറഞ്ഞു.

സംസ്ഥാനത്ത് തെരുവുനായ ശല്യം വ്യാപകമാവാൻ കാരണം പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ തളളുന്നതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയാൽ പ്രശ്നത്തിന് പരിഹാരമാകില്ല. മാംസ മാലിന്യങ്ങൾ തളളുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വർഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതിതീവ്ര മഴയുടെ അളവ് ഉൾക്കൊള്ളാൻ ഭൂമിക്കും റോഡിന്റെ ഇരുവശത്തുമുള്ള ഓവുചാലുകൾക്കും കഴിയാതെ വന്ന് റോഡുകൾ തകരുകയാണ്. ഇക്കാര്യം നാം ഗൗരവപൂർവം ചർച്ച ചെയ്യണമെന്നും ഭാവിയിൽ പുതിയ സാങ്കേതികവിദ്യ റോഡ് നിർമാണത്തിനായി ഉപയോഗപ്പെടുത്തി ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

STORY HIGHLIGHTS: writer m mukundan criticizing stray dog issue and hole of roads

Next Story