Top

വേള്‍ഡ് ബഞ്ച്മാര്‍ക്ക് സ്റ്റഡി; കേരള സ്റ്റാര്‍ട്ടപ്പ് മിഷന് അംഗീകാരം

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന സര്‍ക്കാര്‍ നയത്തിന്റെ ഗുണഫലമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി.

26 Jan 2023 2:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വേള്‍ഡ് ബഞ്ച്മാര്‍ക്ക് സ്റ്റഡി; കേരള സ്റ്റാര്‍ട്ടപ്പ് മിഷന് അംഗീകാരം
X

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥകളെ കുറിച്ച് 2021-22ല്‍ നടത്തിയ വേള്‍ഡ് ബഞ്ച് മാര്‍ക്ക് സ്റ്റഡിയില്‍ ഏറ്റവും മികച്ച അഞ്ചു പൊതു/സ്വകാര്യ ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടു.

വേള്‍ഡ് ബെഞ്ച്മാര്‍ക്ക് സ്റ്റഡി 2021-2022ന്റെ ആറാം പതിപ്പിനായി 1,895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. അതില്‍ നിന്നാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടത്. വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാം, വിവിധ ഘട്ടങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നല്‍കുന്ന ഇന്‍കുബേഷന്‍ പിന്തുണ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ചിട്ടയായ ഫണ്ടിംഗ് സംവിധാനം എന്നിവയെല്ലാം അംഗീകാരം ലഭിക്കുന്നതില്‍ നിര്‍ണ്ണായകമായി.

നാടിന്റെ ശോഭനമായ ഭാവി സാക്ഷാത്ക്കരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന സര്‍ക്കാര്‍ നയത്തിന്റെ ഗുണഫലമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൊണ്ടുവരാന്‍ അംഗീകാരം സഹായകരമാകുമെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.


Next Story