Top

വിസയുമായി ബന്ധപ്പെട്ട തര്‍ക്കം: കൊച്ചിയില്‍ യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു, പ്രതി പിടിയില്‍

വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണ കാരണമെന്നാണ് വിവരം

24 Jan 2023 9:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിസയുമായി ബന്ധപ്പെട്ട തര്‍ക്കം: കൊച്ചിയില്‍ യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു, പ്രതി പിടിയില്‍
X

കൊച്ചി: നഗരത്തില്‍ യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് യുവാവ്. കൊച്ചി രവിപുരത്തെ റോയല്‍ ട്രാവല്‍സില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനി സൂര്യ(27)യ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണ കാരണമെന്നാണ് വിവരം. സംഭവത്തില്‍ പ്രതിയായ പള്ളുരുത്തി സ്വദേശി ജോളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ജോലിക്കായി ഒരു ലക്ഷം രൂപ ജോളി ട്രാവല്‍സില്‍ നല്‍കിയിരുന്നു. എന്നാല്‍ വിസ ശരിയായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരിയായ സൂര്യയുമായി യുവാവ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

കഴുത്തില്‍ മുറിവേറ്റ സൂര്യ ഇറങ്ങിയോടി സമീപത്തെ ഹോട്ടലില്‍ കയറുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരും സൗത്ത് പൊലീസും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സൂര്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

Story Highlights: Woman Attacked In Kochi Man Arrested

Next Story