ഗോവയില്‍ നിന്ന് തൃശൂരിലേക്ക് മദ്യം കടത്തല്‍; 270 കുപ്പികളുമായി 22കാരി പിടിയില്‍
ഗോവയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മദ്യമാണ് പിടിച്ചെടുത്തത്
19 March 2023 11:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂര്‍: ഗോവയില്‍ നിന്നും തൃശൂരിലേക്ക് അനധികൃതമായി മദ്യം കടത്താന്‍ ശ്രമിച്ച 22കാരി പിടിയില്‍. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ശ്രാവണിയാണ് പിടിയിലായത്. ഇവരുടെ ബാഗില്‍ നിന്നും 279 കുപ്പി മദ്യം കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.
ഗോവയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മദ്യമാണ് പിടിച്ചെടുത്തത്. 750 മില്ലി ലിറ്ററിന്റെ 77 കുപ്പിയും 90 മില്ലി ലിറ്ററിന്റെ 202 കുപ്പിയും ബാഗുകളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഏകദേശം 27,000 രൂപ വിലമതിക്കുന്ന മദ്യമാണ് യുവതിയില്‍ നിന്ന് ആര്‍പിഎഫിന്റെ ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് കണ്ടെത്തിയത്.
ശ്രാവണിയേയും പിടിച്ചെടുത്ത മദ്യവും റെയില്‍വേ പൊലീസ് എക്‌സൈസിന് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
STORY HIGHLIGHTS: woman arrested for smuggling liquor n train