ജി സുധാകരനെ കെവി തോമസ് വിഷയം മറികടക്കാന്‍ മുന്നിലേക്ക് വെച്ച് കോണ്‍ഗ്രസ്; 'എന്ത് കൊണ്ട് വന്നില്ല, ചര്‍ച്ച ചെയ്യണം'
8 April 2022 10:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ നേതാവായ കെവി തോമസ് പങ്കെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിവാദത്തെ പ്രതിരോധിക്കാന്‍ സിപിഐഎം മുതിര്‍ന്ന നേതാവ് ജി സുധാകരന്റെ പേര് മുന്നോട്ട് വെച്ച് കോണ്‍ഗ്രസ്. ജി സുധാകരന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തതെന്ത് കൊണ്ടെന്ന ചോദ്യം ഉയര്‍ത്തി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ആലപ്പുഴയില്‍ നിന്ന് മുന്‍പ് എംപിയും എംഎല്‍എയുമായിട്ടുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ജി സുധാകരന്റെ പേര് പരാമര്‍ശിച്ചത്. മുതിര്‍ന്ന നേതാവായ ജി സുധാകരന് ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നില്ല. ആ കാര്യം കൂടി സിപിഐഎം ചര്‍ച്ച ചെയ്യണമെന്നാണ് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന് പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കത്ത് നല്‍കിയത്. ജില്ലാ സെക്രട്ടറിക്ക് അദ്ദേഹം കത്ത് നല്‍കുകയായിരുന്നു. ആവശ്യം അനുവദിച്ച നേതൃത്വം പകരം പ്രതിനിധിയെ ഉള്‍പ്പെടുത്തി.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ട ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് ജി സുധാകരന്. നേരത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ച നേതൃത്വം, പ്രായപരിധിയില്‍ ഇളവ് നല്കി അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Story Highlights: 'where is g sudhakaran', congress ask