Top

ഹലാൽ വിവാദം; കെ സുരേന്ദ്രനെതിതിരെ പരാതിയുമായി വെൽഫെയർ പാർട്ടി

25 Nov 2021 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹലാൽ വിവാദം; കെ സുരേന്ദ്രനെതിതിരെ പരാതിയുമായി വെൽഫെയർ പാർട്ടി
X

ഹലാൽ ഭക്ഷണത്തിന്റെ പേരിൽ മുസ്ലിങ്ങൾക്കെതിരെ കെ സുരേന്ദ്രൻ വ്യാജപ്രചരണങ്ങൾ ന‌ടത്തിയെന്ന പരാതിയുമായി വെൽഫെയർ പാർട്ടി. കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ അനിൽ കുമാർ കന്റോൺമെന്റ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ശ്രമങ്ങളാണ് സുരേന്ദ്രന്റെ ഭാ​ഗത്തു നിന്നുണ്ടായത്. കേരളത്തിലെ മതസൗഹാർദം തകർക്കാൻ സംഘപരിവാർ ബോധപൂർവം സൃഷ്ടിച്ച കഥയാണ് ഹലാൽ വിവാദം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുാദയങ്ങൾക്കിടയിൽ ശത്രുത വളർത്താനാണ് ശ്രമം. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പരിപാടിയിൽ ഉന്നയിച്ച ആരോപണങ്ങൾ ശക്തിപ്പെടുത്തുന്ന തരത്തിലായിരുന്നു കെ സുരേന്ദ്രൻ പാലക്കാ‌ടും കോഴിക്കോടും സംസാരിച്ചത്. ഈ ജില്ലകളിലും ശക്തമായ നിയമ പോരാട്ടവുമായി മുന്നോട്ട് പോവുമെന്ന് വെൽഫെയർ പാർട്ടി അറിയിച്ചു.


Next Story

Popular Stories