Top

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 31 വരെ ജാഗ്രത നിര്‍ദേശം

കേരള തീരത്ത് നിന്ന് 29-05-2022 മുതല്‍ 30-05-2022 വരെ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

28 May 2022 1:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 31 വരെ ജാഗ്രത നിര്‍ദേശം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 31 വരെ മഴ തുടരും. എന്നാല്‍ ഇന്ന് എവിടേയും റെഡ്, ഓറഞ്ച്, യെലോ അലേര്‍ട്ട് നിര്‍ദേശം നിലനില്‍ക്കുന്നില്ല. എന്നാല്‍ ശനിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് നിന്ന് 29-05-2022 മുതല്‍ 30-05-2022 വരെ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ 29-05-2022 മുതല്‍ 30-05-2022 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Next Story