'നാളെ മൂന്ന് മണിക്ക് മുന്‍പ് 1.63 ലക്ഷം കൂടി വേണം'; സഹപ്രവര്‍ത്തകയുടെ വീട് ജപ്തി ഒഴിവാക്കാന്‍ ഹരിത
3 July 2022 5:30 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: സഹപ്രവര്‍ത്തകയുടെ വീട് ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ ധന സമാഹരണ ക്യാംപെയ്ന് തുടര്‍ന്ന് ഹരിത. ഫണ്ട് ശേഖരണത്തില്‍ ഇതുവരെ സഹകരിച്ചവര്‍ക്ക് എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി നന്ദി അറിയിച്ചു.
ഇതുവരെ ഒരു ലക്ഷത്തി അന്പത്തിയാറായിരത്തി തൊള്ളായിരം രൂപ (1,56,900)സമാഹരിച്ചെന്ന് ഹരിത ഫേസ്ബുക്കില്‍ കുറിച്ചു. നാളെ മൂന്നുമണിക്കുള്ളിലായി 1.63 ലക്ഷം രൂപ കൂടി സമാഹരിക്കേണ്ടതുണ്ട്. നമ്മള് ഒന്നു കൂടി പരിശ്രമിച്ചാല്‍ നമ്മുടെ സഹപ്രവര്‍ത്തകയെയും കുടുംബത്തേയും ജപ്തിയില്‍ നിന്ന് രക്ഷപെടുത്താം.
മേല്പറഞ്ഞ വ്യക്തിയുടെ പേര് വ്യക്തമാക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആയിഷ മറിയത്തിന്റ് അക്കൗണ്ടാണ് ഹരിത പങ്കുവെച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടിനൊപ്പം ഗൂഗൽ പേ നമ്പറും നൽകിയിട്ടുണ്ട്.
Name : Mariyam Ayisha M
A/c No : 762702120000242
IFSC Code : UBINO576271
Union Bank of India
Branch : Mannarkkad
Gpay :+919074383550
STORY HIGHLIGHT: 'We need another 1.63 lakh before three 3 o'clock tomorrow'; MSF Haritha to avoid foreclosure of colleague's house
- TAGS:
- MSF Haritha
- Kerala