Top

കുറുക്കന്‍മൂലയിലെ കടുവയെ പിടികൂടാന്‍ നടപടി തുടങ്ങി

10 Dec 2021 10:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറുക്കന്‍മൂലയിലെ കടുവയെ പിടികൂടാന്‍ നടപടി തുടങ്ങി
X

വയനാട് മാനന്തവാടിക്കടുത്ത് കുറുക്കന്‍മൂലയില്‍ ഭീതി പരത്തുന്ന കടുവയെ പിടികൂടാന്‍ നടപടികളുമായി വനം വകുപ്പ്. 14 ദിവസത്തിനിടെ 10 വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് വനം വകുപ്പ് നടപടികളുമായി സജീവമാവുന്നത്. കടുവയെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചു. കുറുക്കന്‍മൂല മാമ്പള്ളില്‍ തോട്ടത്തിലാണ് നിലവില്‍ കടുവയുള്ളതെന്നാണ് വിലയിരുത്തല്‍. ഈ പ്രദേശത്തിന് സമീപത്താണ് കൂട് സ്ഥാപിക്കുന്നത്. കടുവയെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം, വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ കടുവ ആക്രമിക്കുന്നത് പതിവായതോടെ പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി ജനങ്ങള്‍ പ്രക്ഷോഭത്തിലായിരുന്നു. ഇന്നലെ രാത്രിയും ജനങ്ങളുടെ പ്രതിഷേധം തുടര്‍ന്നിരുന്നു. കടുവയെ പിടിക്കാനായി ഉടന്‍ കൂടുവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നോര്‍ത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. പശുക്കിടാവിന്റെ ജഡവുമായി കുറുക്കന്‍മൂലയില്‍നിന്ന് പ്രകടവുമായി എത്തിയാണ് ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചത്.

Next Story