Top

മുല്ലപെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; അഞ്ചു ഷട്ടറുകള്‍ കൂടി തുറന്നു, ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

പെരിയാര്‍ നദിയുടെ ഇരുകരകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു

8 Aug 2022 9:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; അഞ്ചു ഷട്ടറുകള്‍ കൂടി തുറന്നു, ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍
X

ഇടുക്കി: മുല്ലപെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം തുറന്നുവിടുന്നു. വെള്ളത്തിന്റെ അളവ് കൂടിയതിനെ തുടര്‍ന്നു അഞ്ചു ഷട്ടറുകള്‍ കൂടി തുറന്നു. 15 ഷട്ടറുകളാണ് നിലവില്‍ തുറന്നിട്ടുള്ളത്. രണ്ട് മണിയോടെ അഞ്ച് ഷട്ടറുകള്‍ തുറന്ന് 0.90 മീറ്റര്‍ വീതം ഉയര്‍ത്തി 6042.00 ക്യുസെക്സ് വെള്ളമാണ് പുറത്തു വിടുന്നത്. പെരിയാര്‍ നദിയുടെ ഇരുകരകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

ഇടുക്കി ഡാമില്‍ നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവും കൂട്ടി. സെക്കന്‍ഡില്‍ മൂന്നു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമൊന്നുമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

സംഭരണ ശേഷി നിലനിര്‍ത്തുന്നതിനും അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിനുമുള്ള മുന്‍കരുതല്‍ മാത്രമാണിത്. വെള്ളം പെട്ടെന്ന് ഉയര്‍ന്നാല്‍ ഒരുമിച്ച വലിയ അളവില്‍ തുറന്നു വിടുന്നത് ഒഴിവാക്കാന്‍ സാധിക്കും. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടവും പൊലീസ് ഫയര്‍ഫോഴ്സ് അധികൃതരും യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, മാട്ടുപ്പെട്ടി ഡാമിന്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ നാല് മണി മുതല്‍ ആവശ്യാനുസരണം 70 സെ.മീ വീതം തുറന്ന് പരമാവധി 112 ക്യുമക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Story Highlights: Water level rises in Mullaperiyar; Five more shutters were opened

Next Story