Top

'രാജാവിന്റെ നേരിട്ടുള്ള പകപോക്കലോ വിദൂഷകരുടെ അസംബന്ധ നാടകമോ'; ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തില്‍ വി ടി ബല്‍റാം

'പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ഫര്‍സീന്‍ മജീദ് ഒറ്റയ്ക്കാവില്ല'

19 Aug 2022 8:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജാവിന്റെ നേരിട്ടുള്ള പകപോക്കലോ വിദൂഷകരുടെ അസംബന്ധ നാടകമോ; ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തില്‍ വി ടി ബല്‍റാം
X

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഫര്‍സീന്‍ മജീദ് ക്രിമിനലല്ല, കര്‍മ്മശുദ്ധിയുള്ള പോതുപ്രവര്‍ത്തകനാണ്. ഫര്‍സീനെതിരെ കാപ്പ ചുമത്താനും നാടുകടത്താനുമുള്ള നീക്കം കേരള പൊലീസിന്റെ അമിതാധികാര പ്രമത്തതയാണ്. ഇത് രാജാവിന്റെ നേരിട്ടുള്ള പകപോക്കലാണോ അതോ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കാനുള്ള വിദൂഷകരുടെ അസംബന്ധ നാടകമാണോ എന്നാണ് കേരളത്തിനറിയേണ്ടതെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

'ക്രിമിനലല്ല, കനല്‍ വഴിയിലൂടെ നടന്ന കര്‍മ്മശുദ്ധിയുള്ള പൊതുപ്രവര്‍ത്തകനാണ്. പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ഫര്‍സീന്‍ മജീദ് ഒറ്റയ്ക്കാവില്ല. ഫര്‍സീനെതിരെ കാപ്പ ചുമത്താനും നാടുകടത്താനുമുള്ള നീക്കം കേരള പൊലീസിന്റെ അമിതാധികാര പ്രമത്തതയാണ്. ഇത് രാജാവിന്റെ നേരിട്ടുള്ള പകപോക്കലാണോ അതോ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കാനുള്ള വിദൂഷകരുടെ അസംബന്ധ നാടകമാണോ എന്നാണ് കേരളത്തിനറിയേണ്ടത്', വി ടി ബല്‍റാം പറയുന്നു.

വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ ഡിഐജി തലത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ അനുമതി തേടി. സ്ഥിരം കുറ്റവാളിയാണ് ഫര്‍സീന്‍ എന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫര്‍സീന്‍ മജീദിന്റെ കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിച്ച് കണ്ണൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തണമെന്നാണ് പൊലീസ് ശുപാര്‍ശ. ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 19 കേസുകള്‍ ഫര്‍സീന്‍ മജീദിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് ആണ് ഫര്‍സീന്‍ മജീദ്.

Story Highlights: VT Balram Supporting Youth Congress Leader Farzeen Majeed

Next Story